ദിലീപ് ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. കരിയറില്‍ മോശം അവസ്ഥയില്‍ നില്ക്കുന്ന ദിലീപിന്റെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമായിരിക്കും ബാന്ദ്ര എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വിവിധ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. നടി ആക്രമണ കേസിന് ഇടയില്‍ ദിലീപിന് ശക്തമായ തിരിച്ചു വരവ് സമ്മാനിച്ച അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമെന്ന നിലയിലും പാന്‍ ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമെന്ന നിലയിലും സിനിമക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
സിനിമയുടെ റിലീസ് അടുക്കുകയാണ്. ഇതിനിടയില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഓഡിയോ ലോഞ്ചില്‍ ദിലീപ് പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.
തമന്ന ഭാട്ടിയ നായികയാകാന്‍ സമ്മതം മൂളിയില്ലായിരുന്നുവെങ്കില്‍ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നാണ് ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഒരു നായികയ്ക്കൊപ്പം നൃത്തം ചെയ്യുന്നത് എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തെ കുറിച്ച് സംവിധായകനും സംസാരിച്ചു.
ടീസര്‍ കണ്ട് പലരും ബാന്ദ്ര ഒരു ഗ്യാങ്സ്റ്റര്‍ ഡോണ്‍ സിനിമയാണെന്നാണ് കരുതിയിരിക്കുന്നതെന്നും എന്നാല്‍ ബാന്ദ്രയിലൂടെ താന്‍ പറയാന്‍ പോകുന്നത് ഒരു പക്വതയുള്ള പ്രണയകഥയാണെന്നുമാണ് സിനിമയെ കുറിച്ച് സംസാരിച്ച് സംവിധായകന് അരുണ്‍ ഗോപി പറഞ്ഞത്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. തമിഴ് നടന് ശരത് കുമാറും ബോളിവുഡ് നടന് ദിനോ മോറിയയും ചിത്രത്തിലുണ്ട്.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്ഷന്,