മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധന്യാമേരി വർഗീസ്. ഇടയ്ക്ക് ചില റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് താരം കേസിൽ പെട്ടിരുന്നു. ജോണാണ് നടിയുടെ ഭർത്താവ്. ഇപ്പോൾ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഇരുവരും കര കയറിയിരിക്കുകയാണ്. ധന്യ ഇപ്പോൾ അഭിനയരംഗത്ത് സജീവമാണ്. ധന്യ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നത്.
“പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകിയത് ഭർത്താവ് ജോൺ ആയിരുന്നു. ഞാൻ നന്നായി പ്രാർത്ഥിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് കൂടുതൽ സമയവും പ്രാർത്ഥനകളിലൂടെ ആണ് കടന്നു പോയത്. കുറേസമയം ധ്യാനം ഒക്കെ കൂടി. ആ സമയത്ത് ഭർത്താവ് നല്ല രീതിയിൽ മോട്ടിവേഷൻ വന്നുകൊണ്ടിരുന്നു. നമ്മളെക്കാൾ പ്രശ്നങ്ങളുള്ള കുടുംബം ഒരുപാട് ഉണ്ട് എന്ന് മനസ്സിലാക്കി. അതൊക്കെ കാണുമ്പോൾ നമ്മളുടെ പ്രശ്നങ്ങൾ വളരെ ചെറുതാണ് എന്ന് അനുഭവപ്പെടും. പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം എന്നു ബോധ്യമാവും.
പലരും ഞങ്ങളെ കുറിച്ച് പല മോശം കഥകളും പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊക്കെ പിന്നീട് നല്ലത് തിരുത്തി അറിയുമല്ലോ എന്നായിരുന്നു ജോൺ എന്നോട് പറഞ്ഞത്. ദൈവം അറിയാതെ ഒരു സംഭവവും ഇവിടെ നടക്കില്ല എന്ന് ഞാൻ എപ്പോഴും കരുതി. അങ്ങനെയായിരുന്നു ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ഈ ലൈഫിലെ ആ സംഭവത്തെ വലിയൊരു സംഭവം ആയിട്ട് ഒന്നും കണ്ടിട്ടില്ല. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർന്നു, സക്സസ്ഫുൾ ആയി എന്നൊന്നും പറയാൻ ഇപ്പോൾ പറ്റില്ല.
അന്നൊക്കെ ആഡംബര കാറുകളിൽ ആയിരുന്നു യാത്ര ചെയ്തത്. ഇന്ന് ഉള്ള കാർ ചെറുതാണ്. പക്ഷേ സമാധാനത്തോടെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്. അന്ന് ഒരു വറചട്ടിയിൽ ഇരിക്കുന്നത് പോലെ ഉള്ള അവസ്ഥ ആയിരുന്നു. ആകെ ടെൻഷൻ ആയിരുന്നു. ഒരുപക്ഷേ സമാധാനമായി ഉറങ്ങുന്നത് ഇപ്പോൾ മാത്രമാണ്. പുറത്തുനിന്നു നോക്കുമ്പോൾ ഇതൊക്കെ വലിയ ബിസിനസ് ആണ്. വലിയ കാറിൽ ആണ് സഞ്ചരിക്കുന്നത്. പക്ഷേ സമാധാനമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ അതിലൊന്നും ഒരു കാര്യവുമില്ല. മൂന്നു വയസ്സു വരെ മകൻറെ വളർച്ച ഞാൻ അറിഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഫാമിലി ലൈഫ് വരെ നഷ്ടപ്പെട്ടിരുന്നു – ഇതാണ് നടി പറഞ്ഞത്.