തമിഴ് സിനിമാ മേഖലയിലെ ചൂടുപിടിച്ച ചർച്ചയായിരിന്നു ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. കുറച്ചു മുൻപാണ് വേർപിരിയാൻ തീരുമാനിച്ചു എന്ന് ദമ്പതികൾ സംയുക്തമായി കുറിപ്പ് പുറത്തിറക്കിയത്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഇത്. നിങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇങ്ങനെയാണ് കുറിപ്പിൽ ഇരുവരും സൂചിപ്പിച്ചത്. ഞെട്ടലോടെയാണ് പ്രേക്ഷകർ ഇതിനെ നോക്കിക്കണ്ടത്.
ഇപ്പോഴിതാ ഇതിനുശേഷം ആദ്യമായി മക്കളുമായി പൊതുവേദിയിൽ എത്തിയിരിക്കുകയാണ് താരം. ഇളയരാജയുടെ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കുവാൻ ആണ് ധനുഷ് എത്തിയത്. മക്കളായ യ, ലിംഗരാജ എന്നിവർക്കൊപ്പമാണ് താരം വന്നത്. മക്കൾക്കൊപ്പം വളരെ വിരളമായി മാത്രമേ ധനുഷിനെ പൊതുവേദികളിൽ കാണാറുള്ളൂ.
അതിനാൽ തന്നെ ഈ ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി കമൻറുകൾ ആണ് ഇതിന് ലഭിക്കുന്നത്. സഹോദരങ്ങൾ ഒരുമിച്ച് ഇരിക്കുന്നത് പോലെയാണ് ചിത്രം കാണുമ്പോൾ തോന്നുന്നത് എന്ന് പ്രേക്ഷകർ പറയുന്നു. അച്ഛനും മക്കളും ആണ് എന്ന് പറയുകയില്ല. ചില കമൻറുകൾ ഇങ്ങനെ. ഈയിടെ ധനുഷ് ഐശ്വര്യയെ അഭിസംബോധന ചെയ്തതൊക്കെ ഏറെ വാർത്തയായിരുന്നു.
രജനീകാന്ത് ഇരുവരെയും ഒരുമിപ്പിക്കാൻ ഉള്ള ശ്രമം നടത്തിയിരുന്നു എന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല. ഇതിനു ഏതാണ്ട് പതിനെട്ടു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. രണ്ട് ആൺമക്കളാണ് ദമ്പതികൾക്ക് ഉള്ളത്.