ഫ്രഞ്ച് താരം ഡെംബലയുടെ കരാര്‍ എളുപ്പത്തില്‍ പുതുക്കാം എന്ന് കരുതിയ ബാഴ്സലോണയ്ക്ക് തിരിച്ചടി. താരം കരാര്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതായാണ് വിവരം. ബാഴ്സലോണ ഓഫര്‍ ചെയ്ത കരാര്‍ ഡെംബല നിരസിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡെംബലെയുടെ പുതിയ കരാറില്‍ അദ്ദേഹം ഇപ്പോള്‍ വാങ്ങുന്ന വേതനത്തേക്കാള്‍ കുറവാണ്. അതുകൊണ്ട് തന്നെ ആ കരാര്‍ ബാഴ്സലോണയ്ക്ക് ഫെറാന്‍ ടോറസിനെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുമായിരുന്നു. എന്നാല്‍ ഡെംബലെ കരാര്‍ തള്ളിയതോടെ ടോറസിനെ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സലോണയ്ക്ക് കഴിയില്ല. ടോറസിന്റെ സൈനിംഗ് ബാഴ്സലോണ പൂര്‍ത്തിയാക്കി എങ്കിലും രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ലാലിഗയുടെ വേതന ബില്ലിന് അകത്ത് ബാഴ്സലോണ നില്‍ക്കേണ്ടതുണ്ട്. ഡെംബലെ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ താരത്തെ വില്‍ക്കാനോ അതിനു സാധിച്ചില്ലെങ്കില്‍ ഡി രജിസ്റ്റര്‍ ചെയ്യാനോ ബാഴ്സലോണ ശ്രമിക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 ലാണ് 24കാരനായ ഡെംബലെ ബാഴ്സയിലെത്തുന്നത്. ടീമിനായി ഇതുവരെ 86 മത്സരങ്ങള്‍ കളിച്ച താരം 18 ഗോളുകളാണ് നേടിയത്.