ലണ്ടന്‍: തന്റെ വനിതാ പങ്കാളിയെ വെളിപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം ഡാനിയേല വ്യാറ്റ്. തന്റെ പങ്കാളിയെ ചുംബിച്ച് നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു തന്റെ പ്രണയം ഡാനിയേല വ്യാറ്റ് വെളിപ്പെടുത്തിയത്.
എന്റേത്, എന്നെന്നേക്കുമായി- എന്ന അടിക്കുറിപ്പോടെയാണ് പങ്കാളിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ജോര്‍ജി ഹോഡ്ജാണ് വ്യാറ്റിന്റെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Mine forever 😍💍❤️ pic.twitter.com/cal3fyfsEs
— Danielle Wyatt (@Danni_Wyatt) March 2, 2023
ഇരുവരുടെയും എന്ഗേജ്മെന് കഴിഞ്ഞുവെന്നാണ് സൂചന. എന്‍ഗേജ്മെന്റ് മോതിരത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സിഎഎ ബേസിലെ വനിതാ ഫുട്ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമാണ് ഹോഡ്ജ് എന്നാണ് റിപ്പോര്‍ട്ട്.
31 കാരിയായ വ്യാറ്റ് ഇതുവരെ ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെ ക്രിക്കറ്റ് താരം സാറാ ടെയ്ലറും തന്റെ വനിത പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
പങ്കാളി ഗര്‍ഭിണിയായ വിശേഷം ആയിരുന്നു ഇംഗ്ലണ്ട് മുന്‍ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലര് പങ്കുവച്ചത്.പിന്നാലെയാണ് ഡാനിയേലയും ലെസ്ബിയനാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.