നടിയെ ആക്രമിച്ച കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്കി. കേസില്‍ പൊലീസില്‍ കീഴടങ്ങിയ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സായ് ശങ്കര്‍ വ്യാഴാഴ്ച രാത്രിയാണ് പൊലീസില്‍ കീഴടങ്ങിയത്. ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിട്ടാണ് രേഖകള്‍ നീക്കിയതെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.
കേസില്‍ ദിലീപിന് കുരുക്ക് മുറുകുന്ന തരത്തിലുള്ള കൂടുതല്‍ നിര്‍ണായക തെളിവുകളടങ്ങിയ ശബ്ദരേഖ പുറത്തായിരിക്കുകയാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ എട്ടാംപ്രതിയായ ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന് സുജേഷ് മേനോനുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ദൃശ്യങ്ങള്‍ ദിലീപ് പലതവണ കണ്ടുവെന്ന് പറയുന്നത്.