മഗ്സാസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്ന് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ.കെ ശൈലജയെ തടഞ്ഞ് സിപിഐഎം. കൊവിഡ്, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് മഗ്സാസെ ഫൗണ്ടേഷന് ഈ വര്‍ഷത്തെ അവാര്‍ഡിന് ശൈലജ ടീച്ചറെ തെരഞ്ഞെടുത്തത്. എന്നാല്‍ സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെട്ട് അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച ചെയ്ത് കെ.കെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന് വിലയിരുത്തിയിരുന്നു. കെ.കെ ശൈലജയുമായി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ അവാര്‍ഡ് വാങ്ങുന്നതിനെക്കുറിച്ച് പാര്‍ട്ടിയുടെ അഭിപ്രായം തേടിയത്.
കൊവിഡ്, നിപ പ്രതിരോധം ഏതെങ്കിലും ഒരു വ്യക്തിയുടെ മികവല്ലെന്നും അത് സര്‍ക്കാറിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്നുമാണ് പാര്‍ട്ടി വിലയിരുത്തിയത്. കൂടാതെ മഗ്സാസെ ഫൗണ്ടേഷന് വിദേശ ഫണ്ടിങ്ങുണ്ട് എന്നതും കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്ത മഗ്സാസെയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പാര്‍ട്ടി വിലയിരുത്തി. തുടര്‍ന്നാണ് അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.