രാജസ്ഥാന് റോയല്‍സിന്റെ മലയാളി നായകന് സഞ്ജു വി സാംസണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം അര്‍ഹിക്കുന്നതായി പ്രമുഖ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ്വി. തന്റെ അഭിപ്രായത്തില്‍ സഞ്ജു വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും സിങ്വി പറഞ്ഞു.
ഓരോ സീസണിലും 350ന് അടുത്ത റണ്‍സുണ്ട്. 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റ്. എന്നിട്ടും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടമില്ല. ഇഷാന്ത് കിഷനില്‍ നിന്ന് വ്യത്യസ്തനായി ഓസ്ട്രേലിയയിലേക്ക് പോകാന്‍ അദ്ദേഹം അനുയോജ്യനാണ്. റോയല്‍സ് ക്യാപ്റ്റന്‍ അതര്ഹിക്കുന്നുണ്ടെന്നും സിങ്വി പറഞ്ഞു.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഫോമിലല്ലാത്ത വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഇടം കിട്ടിയ വേളയിലാണ് സഞ്ജുവിനെ തഴഞ്ഞത്. ഇതിന് പിന്നാലെ, മലയാളി താരം വിവേചനം നേരിടുന്നു എന്നാരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.