ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയ്ക്ക് സിനിമ കാണാന്‍ അവസരമൊരുക്കി രാജ്യത്തെ മള്‍ട്ടിപ്ലക്സുകള്‍. മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യയും(എംഎഐ) രാജ്യത്തുടനീളമുള്ള തീയറ്ററുകളും ചേര്‍ന്നാണ് ദേശീയ സിനിമാ ദിനമായ സെപ്റ്റംബര്‍ 16 ന് സിനിമാ പ്രേമികള്‍ക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നത്.
സിനിപോളിസ്, പിവിആര്‍, കാര്‍ണിവര്‍, ഏഷ്യന്‍, വേവ്, മൂവി ടൈം ഉള്‍പ്പടെയുള്ള നാലായിരത്തോളം തിയേറ്റര്‍ ശൃംഖലകളില്‍ 75 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് മഹാമാരിയ്ക്ക് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ സഹായിച്ച സിനിമാ പ്രേമികള്‍ക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ അവസരം സാധ്യമാക്കുന്നത്. കൊവിഡാനന്തരം തീയറ്ററുകളില്‍ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
അതേസമയം, തമിഴ്നാട്ടില്‍ ആ ദിവസം മുഴുവന്‍ തുകയും നല്കി ടിക്കറ്റ് എടുക്കേണ്ടതായി വരും. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത് ചിമ്പു നായകനാകുന്ന ‘വേണ്ടു തനിന്തതു കാട്(വിടികെ)’ സെപ്റ്റംബര്‍ 15നാണ് റിലീസ്. റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്നാട്ടിലെ തീയറ്റര്‍ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാര്‍ശ അവഗണിക്കുന്നത്.