ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട വാർത്ത വലിയ രാതിയിലാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോൾ ഇതാ വിഷയത്തിൽ പ്രതകരണവുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ആക്രമണം കോണ്‍ഗ്രസിന്റെ ശൈലിയല്ല എന്നും കോണ്‍ഗ്രസുകാരന്റെ പേരില്‍ അഥവാ അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.അദ്ദേഹം പറഞ്ഞത് ഇതാണ്,ജെയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബര്‍ ആക്രമണം നടത്തിയെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ ആരു ചെയ്താലും അതു ശരിയല്ല എന്നും അത്തരത്തില്‍ ഒരു ഖേദം അവര്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഒരു വനിതയെ പോലും ഒരു വ്യക്തിയെ പോലും വേദനിപ്പിക്കാന്‍ പാടില്ല എന്ന് താരം പറഞ്ഞിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി അനുഭവിക്കുന്നവരാണ് തങ്ങള്‍ എന്നും ജെയ്ക്കിനോ കുടുംബത്തിനോ വ്യക്തിപരമായോ കുടുംബപരമായോ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ ക്ഷമ ചോദിക്കുന്നു എന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോട്ടയം എസ് പി ഓഫിസില്‍ നേരിട്ടെത്തിയാണ് ഗീതു പരാതി നല്‍കിയത്. ഭര്‍ത്താവിനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയതിനെ സോഷ്യല്‍ മീഡിയയില്‍ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു ഗീതുവിന്റെ പരാതി. തനിക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്ഫോമില്‍ നിന്നാണെന്നും അതിനെ സ്ത്രീകള്‍ പോലും അനുകൂലിക്കുന്നത് കണ്ടു എന്നുമാണ് ഗീതു പറയുന്നത്. കോണ്‍ഗ്രസ് അനുഭാവം ഉള്ളവരാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ ഗീതു പറയുന്നു.
അതെ സമയം ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാന്‍ ജെയ്ക്ക് ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു ഗീതുവിനെതിരായ സൈബര്‍ ആക്രമണം. അതേസമയം പിതാവിന്റെ ചികിത്സാ വിവാദങ്ങളിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.കൃത്യമായ ചികിത്സ നല്‍കിയെന്ന് മകനെന്ന രീതിയില്‍ ഉറപ്പിച്ചു പറയുന്നു എന്നും ചികിത്സയുമായി ബന്ധപ്പെട്ട ശബ്ദരേഖ പ്രചരിപ്പിച്ചത് ഇടത് കേന്ദ്രങ്ങളാണ് എന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.മറ്റൊന്ന് ‘ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുകയാണ്. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാര്‍ തള്ളിക്കളയും,ചാണ്ടി ഉമ്മന്‍ പറഞ്ഞു.