സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രമാണ് തരംഗമാകുന്നത്. മൊട്ടത്തല ഉള്ള ഒരു വ്യക്തിയുടെ ചിത്രം. ആരാണ് ഇദ്ദേഹം എന്ന് മനസ്സിലായോ? ഏറെ വർഷക്കാലമായി കലാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ അടുത്തിടെ മാത്രമാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അമൽരാജ് ദേവ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്.
ഏറെ വർഷക്കാലമായി കലാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് എങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് ഇദ്ദേഹം മലയാളികൾക്ക് മുൻപിൽ സുപരിചിതൻ ആയി മാറിയത്. ചക്കപ്പഴം എന്ന പരമ്പരയിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ ആണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. ഈ പരമ്പരയിൽ ഇവിടെ വലിയ ആരാധകരെ ആണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോൾ തന്നെ പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.
മീശയും താടിയും ഒന്നുമില്ലാതെ തീർത്തും വ്യത്യസ്തനായിട്ടാണ് താരം എത്തുന്നത്. തിരിച്ചറിയാൻ പറ്റാത്ത ഒരു ഗെറ്റപ്പിൽ ഉള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “ഇങ്ങനെയും ഒരു ആളുണ്ടായിരുന്നു. ഓർമകളിൽ ഒരു മുഖം” എന്നായിരുന്നു താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ രസകരമായ കമൻറുകൾ ചെയ്തുകൊണ്ട് എത്തുന്നത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ശ്രുതി രജനീകാന്ത് പങ്കുവെച്ച് കമൻറ് ആണ്. ചക്കപ്പഴം എന്ന പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശ്രുതി രജനീകാന്ത്.
“ഇതിപ്പോൾ ചിരിക്കുകയാണോ കരയുകയാണോ?” എന്നായിരുന്നു പൈങ്കിളി ചോദിച്ചത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ വ്യക്തിയാണ് ഇദ്ദേഹം. സൂര്യ കൃഷ്ണമൂർത്തിയുടെ നിരവധി നാടകങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രേമലേഖനം നാടകരൂപത്തിൽ ആയിരത്തിലധികം വേദികളിൽ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ദിവ്യ ലക്ഷ്മി എന്നാണ് ഭാര്യയുടെ പേര്. ഒരു നർത്തകിയാണ് ഇവർ. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.