Film News

സിബിഐ 5 സിനിമയുടെ സസ്പെൻസ് പുറത്ത് പോകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയുമോ? ഹോളിവുഡിൽ മാത്രമാണ് ഇത്തരം രീതികൾ കണ്ടിട്ടുള്ളത് എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5. സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് ഇത്. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സേതുരാമയ്യർ സിബിഐ ആയി മമ്മൂട്ടി സിനിമയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്തുകഴിഞ്ഞു. താരം തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. എല്ലാവരെയും തൊഴുതുകൊണ്ട് അഭിസംബോധന ചെയ്ത സെറ്റിലേക്ക് പ്രവേശിക്കുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

- Advertisement -

സിബിഐ സീരീസിലെ അതേ ബാഗ്രൗണ്ട് മ്യൂസിക് ഇട്ടു കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ മമ്മൂട്ടി അന്നുമുതൽ ഈ സിനിമയുടെ ഭാഗമായിരുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു മമ്മൂട്ടി. ആ സിനിമ പാക്കപ്പ് ചെയ്തതിനുശേഷമാണ് ഇപ്പോൾ ഈ സിനിമയുടെ ഭാഗമായിരിക്കുന്നത്. കെ മധു തന്നെയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. എസ് എൻ സ്വാമി തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്.

ആദ്യ നാല് ഭാഗങ്ങളെ പോലെതന്നെ അത്യന്തം സസ്പെൻസ് നിറഞ്ഞ കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്. സിനിമയുടെ സസ്പെൻസ് പുറത്തു പോകാതിരിക്കുവാൻ എന്തൊക്കെ കാര്യങ്ങളാണ് അണിയറപ്രവർത്തകർ ശ്രദ്ധിക്കുന്നത് എന്നറിയുമോ? സിനിമയുടെ ലൊക്കേഷനിലേക്ക് ഒരാളെപ്പോലും പ്രവേശിക്കുന്നില്ല. അതുപോലെതന്നെ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് അണിയറപ്രവർത്തകർക്ക് പോലും ആ ഭാഗത്ത് നിൽക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും വലിയ വസ്തുത ഇതൊന്നുമല്ല. അഭിനയിക്കുന്ന വ്യക്തികളിൽ മമ്മൂട്ടിക്ക് മാത്രമാണ് സിനിമയുടെ കഥ പൂർണമായി അറിയുന്നത്. വേറെ ഒരാൾക്ക് പോലും സിനിമയുടെ കഥ പൂർണമായി അറിയില്ല എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്നും ലഭിക്കുന്ന അതേ ഫസ്റ്റ് ടൈം അനുഭൂതി ആയിരിക്കും സിനിമയിലെ അഭിനേതാക്കൾക്ക് പോലും ലഭിക്കുന്നത് എന്നതായിരിക്കും പ്രത്യേകത.

എറണാകുളത്ത് ആണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമേ തിരുവനന്തപുരം, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഷൂട്ടിംഗ് നടക്കാൻ ഇരിക്കുന്നു. 1988 വർഷത്തിലാണ് ഈ സീരീസിലെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയത്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. ഇതെല്ലാം തന്നെ വലിയ ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു.

Athul

Recent Posts

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

16 mins ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

3 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

5 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

5 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

7 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

18 hours ago