സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ നടിയാണ് നയന്‍താര. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് തമിഴിലൂടെയും തെലുങ്കിലൂടെയും ആരാധകരെ സ്വന്തമാക്കിയ നയന്‍സ് ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
ഷാരൂഖ് ചിത്രം ജവാനിലൂടെയാണ് നയന്‍താര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. തമിഴ്സംവിധായകന്‍ ആറ്റ്ലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനിടയില്‍ താരം അമ്മയും ആയിരുന്നു.
നയന്‍സിനും ഭര്‍ത്താവ് വിഘ്നേഷ് ശിവനും ഇരട്ട കുട്ടികളാണ് ജനിച്ചത്. ഇപ്പോഴിത അടുത്തിടെ നല്കിയ അഭിമുഖത്തില്‍ നയന്‍താര നടത്തിയ തുറന്ന് പറച്ചിലാണ് വൈറലാകുന്നത്.
സിനിമയില്‍ നിന്നും തനിക്ക് ഉണ്ടായ ദുരനുഭവമാണ് നയന്‍താര തുറന്ന് പറഞ്ഞത്. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്കാന് അവര്‍ക്ക് വേണ്ട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് തന്നോട് ആവശ്യപ്പെട്ടു എന്നാണ് നയന്‍താര വെളിപ്പെടുത്തിയത്.
എന്നാല്‍ എന്റെ കഴിവിന്റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് ഞാന്‍ മറുപടി നല്‍കിയെന്ന് അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു. സിനിമയിലെ കാസ്റ്റിംങ് കൗച്ചിനെ കുറിച്ചുള്ള നയന്‍താരയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍
ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അവസ്ഥ ഇതാണങ്കില്‍ മറ്റ് നടിമാരുടെ അവസ്ഥ ആലോചിക്കാന്‍ പോലും സാധിക്കില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലി താരം അനുഷ്ക ഷെട്ടിയും കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു.
കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും ചില സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് അനുഷ്ക ഷെട്ടി പറഞ്ഞത്.