Political

‘നേതൃത്വത്തില്‍ ഇരുന്ന് മരിക്കുമെന്ന ആക്രാന്തം എന്തിന്?’; കാനം രാജേന്ദ്രനെതിരെ സി. ദിവാകരന്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി. ദിവാകരന്‍. സംസ്ഥാന സിപിഐയില്‍ നേതൃമാറ്റം വേണമെന്നും പ്രായപരിധി മാര്‍ഗനിര്‍ദേശത്തിന് താന്‍ എതിരാണെന്നും സി ദിവാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രായത്തിന്റെ തര്‍ക്കം ഇല്ല. പ്രായപരിധി പരിഗണിച്ച് ഉപരിഘടകങ്ങളിലേക്ക് ആളെ എത്തിക്കണം. 75 കഴിഞ്ഞവരെ എടുക്കാന്‍ കഴിയില്ലെന്ന തീരുമാനമില്ല. അന്യാവശ്യ ഡിബേറ്റാണ് നടക്കുന്നതെന്നും സി. ദിവാകരന്‍ പറഞ്ഞു.

- Advertisement -

പ്രായമല്ല, ആരോഗ്യമാണ് പരിഗണിക്കേണ്ടത്. എല്ലാം മാറ്റത്തിന് വിധേയമാണ്. നേതൃമാറ്റം അനിവാര്യമാണ്. നേതൃത്വത്തില്‍ ഇരുന്ന് മരിക്കുമെന്ന ആക്രാന്തം എന്തിനാണെന്നും സി. ദിവാകരന്‍ ചോദിച്ചു. തന്നെ വെട്ടാന്‍ പലപ്പോഴും നോക്കിയിട്ടുണ്ട്. അതൊന്നും ഏല്‍ക്കില്ല. അതിലൊന്നും വീഴുന്ന ആളല്ല താനെന്നും സി ദിവാകരന്‍ പറഞ്ഞു.

തന്നെ സെക്രട്ടറിയാക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിച്ച സമയത്ത് ബാലറ്റ് വഴി തെരഞ്ഞെടുക്കാമെന്നാണ് മുതിര്‍ന്ന നേതാവ് പറഞ്ഞത്, എന്നാല്‍ തെരഞ്ഞെടുപ്പ് വേണ്ട, താന്‍ മാറുകയാണെന്ന് അറിയിച്ചിരിക്കുകയായിരുന്നു. അന്ന് മാറിയത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും സി. ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

2 hours ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

2 hours ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

2 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

3 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

4 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

5 hours ago