സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി. ദിവാകരന്. സംസ്ഥാന സിപിഐയില്‍ നേതൃമാറ്റം വേണമെന്നും പ്രായപരിധി മാര്ഗനിര്ദേശത്തിന് താന്‍ എതിരാണെന്നും സി ദിവാകരന് പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രായത്തിന്റെ തര്‍ക്കം ഇല്ല. പ്രായപരിധി പരിഗണിച്ച് ഉപരിഘടകങ്ങളിലേക്ക് ആളെ എത്തിക്കണം. 75 കഴിഞ്ഞവരെ എടുക്കാന്‍ കഴിയില്ലെന്ന തീരുമാനമില്ല. അന്യാവശ്യ ഡിബേറ്റാണ് നടക്കുന്നതെന്നും സി. ദിവാകരന് പറഞ്ഞു.
പ്രായമല്ല, ആരോഗ്യമാണ് പരിഗണിക്കേണ്ടത്. എല്ലാം മാറ്റത്തിന് വിധേയമാണ്. നേതൃമാറ്റം അനിവാര്യമാണ്. നേതൃത്വത്തില്‍ ഇരുന്ന് മരിക്കുമെന്ന ആക്രാന്തം എന്തിനാണെന്നും സി. ദിവാകരന് ചോദിച്ചു. തന്നെ വെട്ടാന്‍ പലപ്പോഴും നോക്കിയിട്ടുണ്ട്. അതൊന്നും ഏല്‍ക്കില്ല. അതിലൊന്നും വീഴുന്ന ആളല്ല താനെന്നും സി ദിവാകരന് പറഞ്ഞു.
തന്നെ സെക്രട്ടറിയാക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിച്ച സമയത്ത് ബാലറ്റ് വഴി തെരഞ്ഞെടുക്കാമെന്നാണ് മുതിര്‍ന്ന നേതാവ് പറഞ്ഞത്, എന്നാല്‍ തെരഞ്ഞെടുപ്പ് വേണ്ട, താന്‍ മാറുകയാണെന്ന് അറിയിച്ചിരിക്കുകയായിരുന്നു. അന്ന് മാറിയത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും സി. ദിവാകരന് കൂട്ടിച്ചേര്‍ത്തു.