ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് വീട് പണയപ്പെടുത്തി ബൈജു രവീന്ദ്രന്. എഡ്ടെക് കമ്പനിയായ ബൈജൂസ് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന റിപ്പോര്‍ട്ട് എത്തുന്നതിന് ഇടയിലാണ് വീട് പണയപ്പെടുത്തിയതായിട്ടുള്ള റിപ്പോര്‍ട്ട്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി പണം സ്വരൂപിക്കുന്നതിനായി ബൈജു തന്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും പണയം വെച്ചതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വില്ല എന്നിവ പണയപ്പെടുത്തിയതായാണ് സൂചന.
12 മില്യണ്‍ ഡോളര്‍ കടം വാങ്ങാന്‍ ഇവ ഈട് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റിലെ 15,000 ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ഫണ്ട് ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് ബൈജു രവീന്ദ്രനോ ബൈജൂസിന്റെ പ്രതിനിധികളോ പ്രതികരിച്ചിട്ടില്ല.
അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ബൈജൂസ് ലേണിങ് ആപ്പിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. അതേസമയം2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന് ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ബൈജൂസ്.
ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയുടെ പ്രധാന ചിഹ്നമായി എടുത്തുകാണിച്ചിരുന്നത് ബൈജൂസിനെയായിരുന്നു. കോവിഡിന് ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം, ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണില്‍ താഴെയായി കുറച്ചു.