ബോളിവുഡിലെ പ്രശസ്ത നടിമാരിലൊരാളാണ് വിദ്യാബാലൻ. ഒരു മലയാളിയാണ് താരം. എങ്കിലും ഇതുവരെ മലയാള സിനിമയിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല. വിദ്യാബാലൻ്റെ തുടക്കകാലത്ത് മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമയിൽ. മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. എന്നാൽ പിന്നീട് ആ ചിത്രം നടക്കാതെ പോയി.
ഇപ്പോഴിതാ ആ സമയം മോഹൻലാൽ നിന്നും പഠിച്ച ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് വിദ്യ. ഏകദേശം ആറ് ഏഴ് ദിവസത്തോളം അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. വാനപ്രസ്ഥം പവിത്രം തുടങ്ങിയ സിനിമകളൊക്കെ കണ്ടു അദ്ദേഹത്തിൻറെ ഒരു ആരാധികയായി മാറിയ വ്യക്തിയാണ് താൻ. അത്ഭുതത്തോടെയാണ് അവിടെ എത്തിയത്. ആ സെറ്റിൽ നിന്നും വളരെ പ്രധാനപ്പെട്ട കാര്യം മോഹൻലാലിനെ അടുത്ത് നിന്ന് പഠിച്ചു.
അദ്ദേഹം സെറ്റിൽ ഇരിക്കുമ്പോൾ പുസ്തകങ്ങൾ ഒന്നും വായിക്കാറില്ല. സ്ക്രിപ്റ്റ് പോലും അങ്ങനെ ഇരുന്നു വായിക്കില്ല. അദ്ദേഹം അതിന് കാരണം പറഞ്ഞത് എപ്പോഴും ഇതിൽ സജീവമായി ഇരിക്കണം എന്നാണ്. അപ്പോഴാണ് സംവിധായകൻ ആക്ഷൻ പറയുന്നതിനനുസരിച്ച് ആ മാജിക്ക് കാണിക്കാൻ സാധിക്കുകയുള്ളൂ എന്നാണ്. അദ്ദേഹം ഇപ്പോഴും ടീമംഗങ്ങൾ സപ്പോർട്ട് ചെയ്തിരുന്നു. ഫോക്കസ് നോക്കാൻ ഒരാൾ ട്ടേപ്പ് വലിക്കുന്നുണ്ടെങ്കിൽ അതിൻറെ ഒരറ്റം പിടിച്ചുനിൽക്കാനും മറ്റും സഹായിക്കും.
ഒരു സൂപ്പർ താരം അത് ചെയ്യുന്നത്, തുടക്കകാലത്ത് താൻ പഠിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോഹിതദാസ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. കമൽ ആയിരുന്നു ഇത് സംവിധാനം ചെയ്യേണ്ടിയിരുന്നത്. സംവിധായകനും മോഹൻലാലും തമ്മിലുള്ള ചില പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് ഷൂട്ട് ക്യാൻസൽ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് വിദ്യ പറഞ്ഞു.