ഒടുവില്‍ ദില്‍ഷയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ബ്ലെസ്ലി. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായ മറ്റു മത്സരാര്‍ത്ഥികളും ഷോയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇവര്‍ ബ്ലെസിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് ദില്‍ഷയോട് താന്‍ ചെയ്ത ‘തെറ്റുകള്‍’ ഏറ്റ് പറഞ്ഞ് മാപ്പ് പറയാന്‍ ബ്ലെസ്ലി തെയ്യാറായത്. ഇപ്പോള്‍ ഇതെ കുറിച്ച് ആരാധകന് പങ്കുവെച്ച കുറിപ്പും വൈറല്‍ ആയിരിക്കുകയാണ്.
‘ബ്ലെസ്ലി ദില്‍ഷയോട് താന്‍ ചെയ്ത ‘തെറ്റുകള്‍’ ഏറ്റ് പറഞ്ഞ് മാപ്പ് പറയുന്നതും അതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും അങ്ങിങ്ങായി അലയടിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്താണവിടെ സത്യത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാവുന്ന ഭാഷയില്‍ പറയാമെന്നാണ് ഒരു ആരാധകന് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
പാണ്ടിപ്പട, ഗില്ലി മുതലായ സിനിമകളില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പാണ്ടിദുരൈ, മുത്തുപ്പാണ്ടി എന്നീ കഥാപാത്രങ്ങളുമായിട്ടാണ് ബ്ലെസ്ലിയെ സാമ്യപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് സിിനിമയിലുടനീളം, തന്നെ ഇഷ്ടമല്ലെന്ന് പല തവണ വ്യക്തമാക്കിയ ഒരാളെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതാണ് മുകളില്‍ പരാമര്‍ശിച്ച രണ്ട് കഥാപാത്രങ്ങളുടെയും പൊതുസ്വഭാവം. ഇന്നല ആ കണ്ഫഷന് സംഭവിക്കുന്നത് വരെയും ബ്ലെസ്ലിയും അങ്ങനെയായിരുന്നു.
കഥാന്ത്യത്തില്‍ തെറ്റുകള്‍ മനസിലാക്കി ഏറ്റ് പറഞ്ഞ് മാനസാന്തരം സംഭവിക്കുന്ന പാണ്ടിദുരൈ ആവുമോ അതോ അവസാന നിമിഷം വരെയും ചെയ്ത് കൂട്ടിയതൊക്കെയും അംഗീകരിക്കാതെ മരണം ഏറ്റ് വാങ്ങിയ മുത്തുപ്പാണ്ടിയാവുമോ എന്നതായിരുന്നു കണ്ഫ്യൂഷന്. എന്തായാലും ക്ലൈമാക്സിലെങ്കിലും ബ്ലെസ്ലി കാര്യങ്ങളുടെ കിടപ്പ് വശം മനസിലാക്കി പാണ്ടിദുരൈ ആയതില്‍ സന്തോഷം. പാണ്ടിപ്പടയുടെ അവസാന ഭാഗങ്ങളിലുള്ള വൈകാരിക സംഭാഷണം ഒരു ഏറ്റുപറച്ചിലാണ്, തെറ്റുകള്‍ പറ്റിപ്പോയി എന്നുള്ള റിയലൈസെഷന് മാത്രമാണത്.
പക്ഷേ ആകെ തുകയില്‍ പിന്നാലെ നടന്നതിന്റെ കാര്യത്തില്‍ മുത്തുപ്പാണ്ടിയും, പാണ്ടിദുരൈയും ബ്ലെസ്ലിയും തമ്മില്‍ വലിയ അകലമൊന്നുമില്ലായിരുന്നു എന്നാണ് ആരാധകന്റെ അഭിപ്രായം. എന്നാല്‍ ബ്ലെസ്ലി കൈയ്യില്‍ കുറച്ച് തെറ്റുകള്‍ വന്നിട്ടുണ്ടെങ്കിലും അവനെ കളിയാക്കാന്‍ വന്നവരൊന്നും അത്ര മാന്യന്മാരല്ല. പിന്നെ ആ കളിയാക്കാന്‍ വന്നവരൊക്കെ ജനങ്ങള്‍ എടുത്ത് പുറത്ത് ഇട്ടതാണ്. ഇത്രയും നോമിനേഷനില്‍ വന്നിട്ടും ഡീഗ്രേഡ് ചെയ്തട്ടും അവന് അവിടെ നില്‍ക്കുന്നുണ്ടേല്‍ അവന്റ ഉള്ളില്‍ ജനങ്ങള്‍ കാണുന്ന ഒരു നന്മ ഉണ്ടെന്നും ആരാധകര്‍ പറയുന്നു.