കാസർഗോഡ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ ഉപരോധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സിപിഐഎം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. താഴ് ഉപയോഗിച്ച് ഓഫീസ് പൂട്ടിയിരിക്കുകയാണ് പ്രവര്‍ത്തകര്‍.
കുമ്പള പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തേക്ക് സിപിഐഎം അംഗം കൊഗ്ഗുവിനെ വിജയിപ്പിക്കാന്‍ ഒത്തുകളിച്ചു എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രാദേശിക തലം മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിരുന്നു. സിപിഐഎം അംഗത്തിന് സ്ഥാനം നല്‍കുന്നതിന് മുന്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളിച്ചുവെന്നും നടപടി വേണം എന്നുമായിരുന്നു ആവശ്യം. പക്ഷേ ഇതില്‍ ഒരു നടപടിയും കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് നൂറിലധികം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തിയത്.