ഭാര്യയെ കൊന്ന കേസില്‍ ഭര്‍ത്താവ് ജയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ ഭാര്യ കാമുകനൊപ്പം ജീവിക്കുന്നു. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് സംഭവം. ശാന്തി ദേവി എന്ന യുവതിയാണ് പഞ്ചാബിലെ കാമുകനൊപ്പം ജീവിക്കുന്നത്. ജയിലില്‍ കഴിയുന്നത് യുവതിയുടെ ഭര്‍ത്താന് ദിനേശ് റാം.
2016 ജൂണ്‍ പതിനാലിനായിരുന്നു ലക്ഷ്മിപൂര്‍ നിവാസിയായ ദിനേശ് റാമുമായി യുവതിയുടെ വിവാഹം. വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഒളിച്ചോടി യുവതി പഞ്ചാബിലെ കാമുകന്റെ അടുത്തെത്തി ജീവിതം ആരംഭിച്ചു. ഇതിനിടെ യുവതിയെ കാണാനില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ച് കൊന്നു എന്നും കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തി ജയിലിലടക്കുകയുമായിരുന്നു.
സംഭവത്തില്‍ ദുരൂഹത തോന്നിയ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ശാന്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട യുവതി യഥാര്‍ത്ഥത്തില്‍ പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ കാമുകനൊപ്പമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.