ട്രെയിനിന്റെ ജനാലയിലൂടെ മോഷ്ടിക്കാന്‍ ശ്രമം നടത്തിയ കള്ളനെ പിടികൂടി യാത്രക്കാര്‍. ബിഹാറിലെ പട്നയിലാണ് സംഭവം നടന്നത്. ജനാലയിലൂടെ കൈയിട്ട് പഴ്സും മൊബൈലും തട്ടിയെടുക്കാനായിരുന്നു കള്ളന്റെ ശ്രമം. എന്നാല്‍ കള്ളന്റെ കൈ നീണ്ടുവരുന്നതുകണ്ട് യാത്രക്കാരന് പിടികൂടുകയായിരുന്നു.
ബെഗുസാരയില്‍ നിന്ന് ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോള്‍ സാഹെബ്പൂര്‍ കമല്‍ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ട്രെയിന്‍ ജനാലകള്‍ വഴി കവര്‍ച്ച പതിവാണ്. പങ്കജ് കുമാര്‍ എന്നയാളാണ് മോഷണ ശ്രമം നടത്തിയത്. കൈ ഉള്ളില്‍ നിന്ന് പിടികൂടിയതോടെ മോഷ്ടാവിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു.
ട്രെയിനില്‍ തൂങ്ങിക്കിടന്ന് പതിനഞ്ച് കിലോമീറ്ററോളമാണ് ഇയാള്‍ യാത്ര ചെയ്തത്. ഇത്രയും സമയം തൂങ്ങിക്കിടന്ന് ഇയാള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു. തന്റെ കൈ ഒടിഞ്ഞുപോകുമെന്നും മരിച്ചുപോകുമെന്നും പറഞ്ഞ് അയാള്‍ കരഞ്ഞു. എന്നാല്‍ കൈ വിടാന്‍ യാത്രക്കാര്‍ തയ്യാറായില്ല.
ഒടുവില്‍ ഖഗാരിയ സ്റ്റേഷനില്‍ എത്തിയതിന് ശേഷം ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Bad day for this thief.
He was trying to snatch mobile but caught in the hands of The Family man 🤣😂 in Samastipur-Katihar Passenger Train
Later he was handed over to Police#Begusarai #Bihar #ViralVideo pic.twitter.com/myS1CY7tXK
— Dhiren Patel (@DhirenP66827872) September 15, 2022