നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ് മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണത്തെ സീസണില്‍ ലക്ഷ്മി ജയന്, ഡിംപാല്‍ ഭാല്‍ ,മജിസിയ ഭാനു, റിതു മന്ത്ര, ഭാഗ്യ ലക്ഷ്മി, സന്ധ്യ മനോജ്, അഡോണി ജോണ്‍, കിടിലം ഫിറോസ്, റംസാന്, നോബി മാര്‍ക്കോസ്, മണിക്കുട്ടന്, സൂര്യ മേനോന്, ഫിറോസ് ഖാന്, അനൂപ് കൃഷ്ണന് എന്നിവരാണ് പങ്കെടുക്കുന്നത്.
മത്സരാര്‍ത്ഥികളുടെ പേര് പുറത്തുവന്നതോടെ പ്രേക്ഷകര്‍ക്കും ആശ്വാസമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വിളിച്ച് കൂവിക പലരും ബിഗ് ബോസ് വേദിയില്‍ ഇല്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഉറപ്പിച്ച പറഞ്ഞ മറ്റു ചിലരും ഇത്തവണ ബിഗ് ബോസ് വേദിയില്‍ എത്തിയിട്ടുണ്ട്.
മത്സരാര്‍ത്ഥികളെ തിരിച്ചറിഞ്ഞതോടെ ഇത്തവണയും ആവേശം നിറഞ്ഞ മത്സരം ആയിരിക്കും ബിഗ് ബോസില്‍ നടക്കുക എന്നത് ഉറപ്പാണ്. കെട്ടിലും മട്ടിലും മാറ്റങ്ങളോടെ കൂടുതല്‍ മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് എത്തിയിരിക്കുന്നത്.