ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ് 3 ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ അവതരണത്തില്‍ പ്രേക്ഷകരിലേക്ക് എത്തിയ ബിഗ് ബോസിന്റെ ആദ്യ രണ്ട് എപ്പിസോഡ് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കരച്ചിലും ഡാന്‍സും പാട്ടുമായി എല്ലാം ചേരും പടി ചേര്‍ത്ത് തന്നെയാണ് ആദ്യ എപ്പിസോഡ് സ്ക്രീനില്‍ എത്തിയത്. കിടിലന്‍ ഷോയില്‍ ഇത്തവണയും കിടിലന്‍ മത്സരാര്‍ത്ഥികള്‍ തന്നെയാണ് എത്തിയത്.
ആദ്യ ദിനത്തില്‍ തന്നെ പുറം ലേകം ശ്രദ്ധിച്ച മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്. കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യുന്ന സൂര്യയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
ഇപ്പോള്‍ സൂര്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലോകസുന്ദരി ഐശ്വര്യ റായിയുടെ മുഖഛായവും സൂര്യക്ക് ഉണ്ട്. ഐശ്വര്യയുടെ അതേ കണ്ണുകളാണ് സൂര്യയെ ലോകസുന്ദരിയുമായി സാമ്യമുള്ളവളാക്കുന്നത്. ഐശ്വര്യയെ പോലെ ഒരുങ്ങിയുള്ള സൂര്യയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ചിത്രം കണ്ടതോടെ സൂര്യയുടെ സൗന്ദര്യത്തെ കുറിച്ചും ഇപ്പം ചര്‍ച്ചയായിരിക്കുകയാണ്. ചില ചിത്രങ്ങളില്ലെലാം ഇത് ലോകസുന്ദരി ഐശ്വര്യ റായിയാണെന്ന് കരുതി പോവും.
ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായിയുടെ ഡ്യൂപ്പ് എന്ന് വിളിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം. കൂടാതെ ഐശ്വര്യ അഭിനയിച്ച പല സിനിമകളുടെയും മേക്കോവര്‍ സീരിസ് സൂര്യ നടത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
ബിഗ് ബോസ് വേദിയില്‍ ഗംഭീരമായ സ്വീകരണം തന്നെയാണ് സൂര്യക്ക് നല്‍കിയത്. എന്നാല്‍ ബിഗ് ബോസ് വീട്ടിലെത്തിയ സൂര്യ ആദ്യ ദിനത്തില്‍ തന്നെ കരച്ചില് തുടങ്ങിയിരുന്നു. മറ്റു ചില മത്സരാര്‍ത്ഥികളുടെ വാക്കുകളാണ് സൂര്യയെ കരയിപ്പിച്ചത്.
കിടിലം ഫിറോസിന്റെ അടുത്താണ് സൂര്യ ആദ്യം ഈ കാര്യം പറഞ്ഞത് . പിന്നീട് മറ്റു മത്സരാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കരഞ്ഞ് പറയുകയായിരുന്നു. നോബി ബിഗ് ബോസ് വീട്ടില്‍ വെച്ച് തന്നോട് സംസാരിക്കാന്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ വന്നതാണ് തന്റെ കരച്ചിലിന് പിന്നിലെന്നും സൂര്യ പറഞ്ഞിരുന്നു. സൂര്യക്ക് പിന്നാലെ ലക്ഷ്മിയും വീട്ടുകാര്യങ്ങള്‍ പറഞ്ഞ് ബിഗ് ബോസില്‍ വെച്ച് കരഞ്ഞിരുന്നു.