ബിഗ് ബോസ് സീസണ് 3ന്റെ ഗ്രാന്‍ഡ് ഫിനാലയ്ക്ക് ഇനി അധിക ദിവസങ്ങളില്ല. വിരളില്‍ എണ്ണാവുന്ന ദിവസം മാത്രമേ വിന്നര്‍ ആരെന്ന് അറിയാന്‍ ഉള്ളു. നിലവില്‍ ഷോയിലുള്ളത് ശക്തമായ മത്സരാര്‍ത്ഥികളാണ്. എന്നാല്‍ വിന്നര്‍ ആവും എന്ന് പ്രേക്ഷകര്‍ പ്രവചിച്ച പലരും പുറത്തുപോയത് പ്രേക്ഷകരെ നിരാഷയിലാക്കി. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 9 പേര് മാത്രമാണുള്ളത്. ആഴ്ചകള്‍ കഴിയുന്തോറും ആളുകളുടെ എണ്ണം കുറയുന്നതിനോടൊപ്പം മത്സരവും കഠിനമാകുകയാണ്. ഇപ്പോള്‍ വിന്നര്‍ സ്ഥാനത്ത് എത്താന്‍ സാധ്യതയുള്ളത് മണിക്കുട്ടന് ആണെന്നാണ് ആരാധകര്‍ പറയുന്നത്.
ഷോയില്‍ നടക്കുന്ന വീക്കിലി ടാസ്ക്കുകള് ചില പ്രശ്നങ്ങള്‍ക്കും കാരണം ആവാറുണ്ട്. നേരത്തെ നടന്ന ടാസ്ക്കില് മത്സരാര്‍ത്ഥികള്‍ തമ്മില്‍ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും ചില പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് പുതിയ വീക്കിലി ടാസ്ക്ക്. ഭാര്‍ഗ്ഗവിനിലയം എന്ന് പേരിട്ട ടാസ്ക്കില് സൂര്യയും റിതുവും രണ്ട് കഥാപാത്രങ്ങളായാണ് എത്തിയത്. ഓരോ മത്സരാര്‍ത്ഥികള്‍ക്കും ഓരോ കഥാപാത്രം ബിഗ് ബോസ് നല്‍കിയെങ്കിലും ഇതില്‍ റിതുവിന്റെയും സൂര്യയുടെയും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ആയിരുന്നു.
ടാസ്ക്കിനിടെ കോമഡിക്കായി ചെയ്ത കാര്യങ്ങളായിരുന്നു മത്സരാര്‍ഥികളെ ചൊടിപ്പിച്ചത്. സൂര്യ ആയിരുന്നു തന്നെ മറ്റുള്ളവര്‍ കളിയാക്കുന്നു എന്ന് ആരോപിച്ച് രംഗത്തെത്തിയത്. ടാസ്ക്കില് സൂര്യയ്ക്കും ഋതുവിനും ഡബിള്‍ ക്യാരക്ടറിലായിരുന്നു എത്തിയത്. കാനനവില്ലയിലെ താമസക്കാരായിട്ടായിരുന്നു ആദ്യം എത്തിയത്. പിന്നീട് കേസ് അന്വേഷിക്കുന്ന പോലീസുകാരാവുകയായിരുന്നു.
ടാസ്ക്കിനിടെ പോലീസ് യൂണിഫോമില്‍ എത്തിയ തങ്ങളെ പരിഗണിക്കുന്നില്ലെന്നുമായിരുന്നു സൂര്യയുടെ പരാതി. പിന്നാലെ സൂര്യ തന്നെ ബോഡി ഷെയിമിംഗ് നടത്തിയെന്നും റിതുവിന്റെ അടുത്ത് പറഞ്ഞു.
ഇത് മറ്റുള്ളവരുടെ അടുത്ത് പറഞ്ഞെങ്കിലും ഇവര്‍ക്ക് അനുകൂലമായ ഒരു മറുപടി കിട്ടാത്തത് ഈ രണ്ട് മത്സരാര്‍ത്ഥികളെയും തളര്‍ത്തി. പിന്നാലെ രണ്ട് പേരും കരയുകയായിരുന്നു. സൂര്യയെ തൊപ്പി വെക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് റംസാന് കളിയാക്കിയതും സൂര്യക്ക് വിഷമമായി. പിന്നാലെ തനിക്ക് കൂനുണ്ടെന്ന് പറഞ്ഞ് കളിയാക്കിയതും സൂര്യ പറഞ്ഞു.
ഇതെല്ലാം ഗ്രൂപ്പ് ആയിരുന്ന് ചര്‍ച്ച ചെയ്തതിന് പിന്നാലെ സൂര്യ ബിഗ് ബോസിന്റെ അടുത്ത് പോയി തനിക്ക് വീട്ടില്‍ പോവണം എന്ന് പറഞ്ഞ് കരയുകയായിരുന്നു. എന്നാല്‍ ഫിറോസ് പിന്നാലെ വന്ന് സൂര്യയെ ആശ്വസിപ്പിച്ച് തിരികെ വിളിച്ച് കൊണ്ടുപോവുകയായിരുന്നു.