ഡാന്‍സിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് റംസാന്.
ബിഗ് ബോസ് മൂന്നാം സീസണില്‍ വന്ന ദിനം തന്നെ ഈ മത്സരാര്‍ത്ഥി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം സൈലന്റ് ആയി നിന്ന റംസാന് പിന്നീട് ആണ് മത്സരാര്ത്ഥികള്ക്കിടയിലേക്ക് ഇറങ്ങി വന്നത്. ഇപ്പോള്‍ റംസാനെക്കുറിച്ച് ഒരു ആരാധകന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രുപ്പിന്റെ ഫേസ്ബുക്ക് പേജിലാണ് കിരണ്‍ രാജ് എന്ന പ്രേക്ഷകന് റംസാനെ കുറിച്ച് എഴുതിയത്. റംസാന് ഈ ഗെയിമിന് ഫിറ്റ് അല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.
‘ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം. കാരണം സ്വന്തം ഇമേജിനെ പറ്റി പേടിയുണ്ടോ? എന്ന് തോന്നി. എംകെയെ നോമിനേറ്റ് ചെയ്ത് റംസാന് പറഞ്ഞ വാക്കുകളാണ്. സ്വന്തം ഇമേജിനെപ്പറ്റി പേടിയില്ലാത്തത് കൊണ്ടാവും ചെരുപ്പ് ഏറ് സംഭവത്തിന് ശേഷം കഴിയുന്ന അവസരങ്ങളില്‍ എല്ലാം എനിക്ക് അതിന്റെ സത്യാവസ്ഥ വീട്ടുകാരെയും ഫ്രണ്ട്സിനെയും എല്ലാം മനസ്സിലാക്കിക്കണം എന്ന് കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പറയുന്നത്.
അവസാനം കണ്‍ഫെഷന്‍ റൂമില്‍ വെച്ചു പോലുമത് റിപ്പീറ് ചെയ്തു. യു ആര് നോട്ട് എറ്റ് ഓള് ഫിറ്റ് ടു കണ്ടിന്യൂ ദേര്‍ റംസാന്. ഇനി സ്വന്തം ഇമേജിനെ പറ്റി പേടിയാണ് നോമിനേഷന് മാനദണ്ഡമെങ്കില്‍ ആരാണ് ചിന്തിക്കാത്തത്? റിതു വിഷമിച്ചിട്ടില്ലേ നാട്ടുകാരുകാണും ലവ് എന്നൊന്നും പറയരുത് എന്ന്, റംസാനോട് പറഞ്ഞിട്ടില്ലേ?.
അന്ന് റംസാന് ഇമേജ് നോക്കുന്നു എന്ന് പറഞ്ഞു ഋതുവിനെ നോമിനേറ്റ് ചെയ്തോ?. അഡോണി പറഞ്ഞിട്ടില്ലേ ഇന്‍സ്റ്റഗ്രാമിലെ ലൈക്ക് കുറഞ്ഞ് കാണും ഇതൊക്കെ കാണുമ്പോള്‍ ഉറപ്പെന്നൊക്കെ, അതും ഇമേജ് നോക്കലല്ലേ? അഡോണിയെ നോമിനേറ്റ് ആക്കിയോ? ഫിറൊസ് അവിടിരുന്ന് കണ്ണാടിടെ മുന്പില് പോയ് കുമ്പസാരിക്കുന്നതു മക്കളുടെ മുന്പിലെ ഇമേജ് എന്ന വ്യാജേന നാട്ടുകാരോട് ഞാന്‍ ചെയ്ത സകലമാന പോക്രിത്തരവും ടാസ്ക് ഭാഗമാണ് എന്ന് പറഞ്ഞു വെക്കുകയല്ലേ?.
നോബി പറഞ്ഞട്ടില്ല? അയ്യേ ഇതൊക്കെ നാട്ടുകാര്‍ കണ്ടു എന്ത് അവസ്ഥയായിരിക്കുമെഡെ വെളിയില്‍ എന്ന് ഇവരെയൊക്കെ ഈ പേരില്‍ റംസാന് നോമിനേറ് ആക്കിയോ? എന്തായാലും റംസാന് താങ്ക്സ് , മണിക്ക് വോട്ട് ചെയ്യാന്‍ ഞങ്ങക്ക് ഒരു അവസരം ഉണ്ടാക്കിയതിന്, കിരണ്‍ രാജ് കുറിച്ചു. ബിഗ് ബോസിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് റംസാന് . പൊതുവെ എന്തും തുറന്ന് പറയുന്ന പ്രകൃതം ആണ് റംസാന്റെത്. പലപ്പോഴും മറ്റു മത്സരാര്‍ത്ഥികളുമായി ഇതിന്റെ പേരില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. വിന്നര്‍ സ്ഥാനത്ത് എത്താന്‍ സാധ്യതയുള്ള പേരുകളില്‍ ഒന്നാണ് റംസാന്റെത്.