ശക്തമായ മത്സരം നടക്കവെയാണ് ബിഗ് ബോസ് സീസണ് 3യില്‍ നിന്നും എയ്ഞ്ചല്‍ തോമസ് പുറത്തേക്ക് പോവുന്നത്. കഴിഞ്ഞ ദിവസം ആണ് എയ്ഞ്ചല്‍ നിറകണ്ണുകളുമായി വീട് വിട്ട് പോയത്. അതേസമയം ഷോ തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെ മൂന്ന് പേരാണ് പുറത്തായത്. ഇതില്‍ രണ്ട് പേരും, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരാണ്.
എയ്ഞ്ചല്‍ തോമസിന്റെ പുറത്തേയ്ക്കുള്ള പോക്ക് ആരിലും ഞെട്ടലുണ്ടാക്കിയില്ല എന്നതാണ് മറ്റൊരു കാര്യം. നേരത്തെ തന്നെ എയ്ഞ്ചല്‍ ആണ് പുറത്തേക്ക് പോവുന്നത് എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ പറഞ്ഞത് പോലെ എയ്ഞ്ചല്‍ തന്നെ പുറത്തേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ ഇതിന്റെ കാരണങ്ങളാണ് സോഷ്യല്‍ മീഡിയ വിളിച്ച് പറയുന്നത്.
ബിഗ് ബോസിലേക്ക് എയ്ഞ്ചല്‍ വന്നത് മണിക്കുട്ടനെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ഷോയില്‍ എത്തിയപാടെ താരം ആളെ മാറ്റി പിടിക്കുകയായിരുന്നു. ഇവിടെ നിന്നും അഡോണിയെയാണ് എയ്ഞ്ചല്‍ വളയ്ക്കാന്‍ ശ്രമിച്ചത്.
പൂ കൊടുത്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയതിന് ശേഷം നമുക്ക് ഒരു ദിവസം പ്രേമിച്ച് നോക്കാമെന്നും എഞ്ചല്‍ അഡോണിയോട് പറഞ്ഞിരുന്നു. നടക്കുമോയെന്നൊന്നും അറിയില്ല. എന്നാലും ശ്രമിക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇവരുടെ പ്രണയം സോഷ്യല്‍ മീഡിയ വിശ്വസിച്ചിരുന്നില്ല.
ഷോയില്‍ ആദ്യം തൊട്ട് അവസാനം വരെ എയ്ഞ്ചല്‍ നന്നായി വെറുപ്പിച്ചിരുന്നതായി അഭിപ്രായം ഉയരുന്നുണ്ട്. പേളിഷ് ആവാന്‍ ശ്രമിക്കാതെ മത്സരബുദ്ധിയോടെ ടാസ്ക്ക് ചെയ്തിരുന്നുവെങ്കില്‍ എയ്ഞ്ചലിന് മത്സരത്തില്‍ തുടരാമായിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു. ശരിക്കും എയ്ഞ്ചലിന്റെ പ്രണയം തന്നെയാണ് എല്ലാം കുളമാക്കി കൈയ്യില്‍ കൊടുത്തത്.