ബിഗ് ബോസ് സീസണ് മൂന്നില്‍ ചര്‍ച്ചക്ക് വഴിവെച്ച ഒന്നാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. ഷോയില്‍ വെച്ച് സൂര്യ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറയുകയായിരുന്നു. എന്നാല്‍ തനിക്ക് സൂര്യയോടെ അങ്ങനെയൊരു പ്രണയം ഇല്ലെന്നാണ് മണിക്കുട്ടന് പറഞ്ഞത്. എങ്കിലും സൂര്യ മണിക്കുട്ടനെ പിന്തുടരുകയായിരുന്നു. പിന്നാലെയാണ് ഒരു ദിവസം മണിക്കുട്ടന് ഷോയില്‍ നിന്നും പുറത്തേക്ക് പോയത്. എന്നാല്‍ അതും സൂര്യ കാരണം ആണ് എന്ന തരത്തിലുള്ള സംസാരം വന്നിരുന്നു. എന്നാല്‍ മണി പോയത് താന്‍ കാരണം അല്ലെന്നും അത് മറ്റൊരു പ്രശ്നം കാരണം ആണെന്നുമാണ് സൂര്യ ഇപ്പോള്‍ തുറന്ന് പറയുന്നത്.
‘നാട്ടുകൂട്ടം ടാസ്ക്കിന് തൊട്ടുമുന്‍പാണ് മണിക്കുട്ടന് എന്നെ നോമിനേറ്റ് ചെയ്യുന്നത്. അപ്പോ എനിക്കത് ഭയങ്കര വിഷമമുണ്ടാക്കി. കാരണം മണിക്കുട്ടനെ ഞാന്‍ ഇതുവരെ നോമിനേറ്റ് ചെയ്തിട്ടില്ല’, സൂര്യ പറയുന്നു.
‘ചെറിയൊരു തെറ്റിദ്ധാരണ കാരണമാണ് അങ്ങനെ സംഭവിച്ചത്. ഇഷ്ടമുളള ഒരു വ്യക്തി അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് ദേഷ്യവും സങ്കടവും ഒകെയുണ്ടാവും. നോമിനേഷന് സമയത്ത് ഞാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ ഫിറോസിക്ക പറഞ്ഞു; ഞാന്‍ എന്നെങ്കിലും ഇത് മണിക്കുട്ടനോട് ചോദിക്കുമെന്ന്. അപ്പോ അന്ന് ഞാന്‍ ഒന്നും മിണ്ടിയില്ല. സാധാരണ പോലെ കേട്ടുകൊണ്ടിരുന്നു. എന്നാല്‍ അത് നാട്ടുകൂട്ടം ടാസ്ക്കിനിടെയാണ് ഫിറോസിക്ക ചോദിച്ചത്’.
ഞാന്‍ ഫിറോസിക്കയോട് പറഞ്ഞ് ചോദിപ്പിച്ചു എന്നാണ് അന്ന് മണിക്കുട്ടന് തെറ്റിദ്ധരിച്ചത്. അപ്പോ ആള്‍ക്ക് ദേഷ്യവും സങ്കടവും ഉണ്ടായി. നാട്ടുകൂട്ടം ടാസ്ക്ക് കഴിഞ്ഞപ്പോ ഞാന്‍ ഫിറോസിക്കയോട് പറഞ്ഞു. ഫിറോസിക്ക ഈ ടോപ്പിക്ക് നമുക്ക് ഇനി ചോദിക്കേണ്ട. ആളുടെ അച്ഛനും അമ്മയും ഒകെ കാണുന്നതാണ്. മണിക്കുട്ടന് വിഷമം വരും. എന്റെ അച്ഛനും അമ്മയും പോലെയാണ് ഞാന്‍ മണിക്കുട്ടന്റെ മാതാപിതാക്കളെയും കാണുന്നത്’., സൂര്യ പറയുന്നു.
ഫിറോസിക്ക പിന്നെ അത് ചോദിച്ചില്ല. അപ്പോ ആ ഒരു ടൈമില്‍ ഞാനും മണിക്കുട്ടനും രണ്ടുദിവസം മിണ്ടാതെയായി. മിണ്ടാതെ ഇരുന്ന സമയത്താണ് മണിക്കുട്ടന് പിന്മാറുന്നത്. എന്നാല്‍ അത് ഞാന്‍ കാരണം ആയിരുന്നില്ല, സന്ധ്യ ചേച്ചിയുടെ ആ പ്രശ്നം കൊണ്ടാണ് .