ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ബിഗ് ബോസില്‍ നിന്നും പുറത്തായ താരമാണ് ഏഞ്ചല്‍ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന ഏഞ്ചലിന് അധിക നാള് ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. എങ്കിലും ഉള്ള സമയം കൊണ്ടു തന്നെ ഏഞ്ചല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ എടുത്ത് പറയേണ്ടത്. അഡോണിയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഇവരുടെ സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ഏഞ്ചല്‍ തന്റെ ബിഗ് ബോസിലെ അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്. മണിക്കുട്ടനെ പ്രണയിക്കാന്‍ വേണ്ടിയാണ് താന്‍ ഷോയില്‍ എത്തുന്നത് എന്ന് താരം വ്യക്തമാക്കിയിരുന്നു. അവിടെ ചെന്ന് വളക്കാന്‍ ശ്രമിക്കണം എന്നും താരം തന്നെ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഷോയിലെത്തിയ
ഏഞ്ചല്‍ പിന്നീട് അഡോണിയ്ക്കൊപ്പമാണ് സൗഹൃദമായത്.
ബിഗ് ബോസിലെ ഓരോ നിമിഷവും ആസ്വദിച്ചാണ് ഞാന്‍ പുറത്ത് വന്നത്. ലാലേട്ടനെ നേരില്‍ കണ്ടത് മുതല്‍ എല്ലാം പ്രിയപ്പെട്ടതായിരുന്നു. സ്വപ്ന സാക്ഷാത്കാരം പോലെയാണ് ലാലേട്ടനെ ആദ്യമായി കണ്ട ആ നിമിഷം. അദ്ദേഹത്തോടൊപ്പം സ്റ്റേജില്‍ നിന്നപ്പോള്‍ ഒന്നും സംസാരിക്കാനാകാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു പോയി. ഒരു രാജാവിന്റെ കൂടെ നില്ക്കുമ്പോള് ഉള്ള ഫീല്‍ ആയിരുന്നു അതെന്നാണ് ഏഞ്ചല്‍ പറയുന്നത്.
അതേസമയം പെട്ടന്ന് തന്നെ പുറത്തായത് നന്നായി എന്നും ഇല്ലെങ്കില്‍ അവിടെ ഉള്ളവരുമായി കൂടുതല്‍ അടുത്ത് പിന്നീട് അവരെ വിട്ടുവരുന്നതും വിഷമം ആണെന്നും ഏഞ്ചല്‍ പറയുന്നു. പിന്നെ ഏഞ്ചല്‍ ഷോയില്‍ നിന്നും എക്സ്ട്രാ ദോശ ചോദിച്ചു എന്ന് പറഞ്ഞ് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഒരിക്കലും പാടില്ലായിരുന്നെന്നും താരം തന്നെ പറഞ്ഞു.
അഡോണിയുമായി ഒരു ബന്ധവും ഇല്ലെന്നും ഏഞ്ചല്‍ പറയുന്നു. പ്രണയം ആണെന്ന് വാര്‍ത്ത പരക്കുന്നുണ്ട് എന്നാല്‍ അങ്ങനെ ഒന്നും ഇല്ലെന്നും അവന്റെ വീട്ടിലെ കഥകള്‍ കെട്ടിരിക്കാന്‍ നല്ല രസം ആണ്. അവന് എന്നെ നോക്കിയത് എന്റെ കസിന്‍സുമൊക്കെ എന്നെ നോക്കുന്നത് പോലെയാണ് താരം കൂട്ടിച്ചേര്‍ത്തു.