ബിഗ് ബോസ് മലയാളം സീസണ് 3യിലെ ഇത്തവണ നോമിഷേനിലേക്ക് തിരഞ്ഞെടുത്ത മത്സരാര്‍ത്ഥിയാണ് ഫിറോസ്-സജ്ന. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് ഇവരാണ്. അതേസമയം ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാക്കിയ ദമ്പതികള്‍ ഇവര്‍ തന്നെയാണ്.
ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ വെച്ച് ദമ്പതികള്‍ നടത്തിയ ചര്‍ച്ചയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷോയിലെ മറ്റു മത്സരാര്‍ത്ഥികളായ സൂര്യ, കിടിലം ഫിറോസ് തുടങ്ങിയവരെ കുറിച്ചാണ് ഇവര്‍ പറഞ്ഞത്. മണിക്കുട്ടനോട് തനിക്ക് ഇഷ്ടമുണ്ടെന്ന സൂര്യയുടെ തുറന്നു പറച്ചിലിനെ കുറിച്ചായിരുന്നു ഫിറോസിന്റെ പരാമര്‍ശം. സൂര്യ ഗെയിം കളിക്കുകയാണെന്ന് ഫിറോസ് പറയുന്നു.
ഷോയില്‍ ഏറ്റവും നന്നായി ഗെയിം കളിക്കുന്ന വ്യക്തി സൂര്യയാണ്, അവള് കളിക്കുന്നത് വൃത്തികെട്ട കളിയാണ് ഫിറോസ് പറഞ്ഞു. ഫിറോസിന്റെ വാക്കുകളോട് സജിനയും യോജിക്കുന്ന തരത്തിലാണ് സംസാരിച്ചത്. ഇതിനിടെ മുമ്പ് താനും ഭാനുവും സൂര്യയും തമ്മിലുണ്ടായ സംസാരത്തെ കുറിച്ചും സജ്ന പറയുന്നുണ്ട് .
പിന്നീട് കിടിലം ഫിറോസിനെക്കുറിച്ചാണ് ഫിറോസ് സംസാരിച്ചത്. അവരെ വിശ്വസിക്കരുതെന്നും വനിതാ ദിന ആഘോഷ പരിപാടിയിലെ സ്നേഹം കണ്ട് മയങ്ങരുതെന്ന് ഫിറോസ് സജിനക്ക് പറഞ്ഞ്കൊടുത്തു. ഇതിന് പിന്നാലെ താന്‍ കൂടെ പാട്ടു പാടിയെങ്കിലും കിടിലം ഫിറോസിന്റെ ഉള്ളില്‍ തന്നെ കടിച്ചു കീറാനുള്ള ദേഷ്യമുണ്ടെന്ന് മനസിലായെന്നും ഫിറോസും പറഞ്ഞു.
ഇതിന് ശേഷം ഫിറോസിനെ സജിന ഉപദേശിക്കുകയായിരുന്നു. പറയുന്ന വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ഇവിടെ വാക്കുകള്‍ക്ക് വലിയ മൂല്യമുള്ളതാണ്. അതിനാല്‍ വായില്‍ നിന്നു വരുന്ന വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. മറ്റ് എന്തു വേണമെങ്കിലും ആയിക്കോളൂവെന്നും സജ്ന ഫിറോസിന് പറഞ്ഞുകൊടുത്തു.