കുറച്ച് ദിവസത്തെ ശാന്തത കൈവിട്ട് ബിഗ് ബോസ് വീണ്ടും പൊട്ടിത്തെറിക്ക് സാക്ഷിയാവുകയാണ്. കഴിഞ്ഞ ദിവസം കൊടുത്ത ടാസ്കിനിടെയാണ് പഴയത് പോലെ അടി നടന്നത്. ഇതില്‍ സൈലന്റ് ആയി ഇരുന്നവര്‍ പോലും അടിയില്പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരെക്കെ തമ്മിലാണ് അടി ഉണ്ടായതെന്ന് ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല.
വേണമെങ്കില്‍ കൂട്ടത്തല്ലാണ് ഷോയില്‍ നടന്നതെന്നും പറയാം. ഇതോടെ ഇനി ബിഗ് ബോസ് ഈ ആഴ്ചത്തെ ടാസ്ക് നിര്‍ത്തുമോ എന്ന് പോലും സംശയം ആണ്. കഴിഞ്ഞ ഒരു ടാസ്ക് അടിയുടെ ഭാഗമായി നിര്‍ത്തിയിരുന്നു. അതിന് ശേഷം മത്സരാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു ബിഗ് ബോസ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറന്ന് വീണ്ടും അടി പൊട്ടിയിരിക്കുകയാണ്. ഗെയിമിനെ ഗെയിമായി കാണാന്‍ പലരും ശ്രമിക്കുന്നില്ല.
അലക്കുകമ്പനി എന്ന ടാസ്ക്ക് തുടങ്ങിയത് തന്നെ അടിയോടെയായിരുന്നു. ആദ്യം കോര്‍ത്തത് കിടിലം ഫിറോസും റംസാനുമായിരുന്നു. ഇരുവരും കയ്യാങ്കളിയിലേക്ക് എത്തിയതോടെ ബിഗ് ബോസ് രണ്ടു പേരേയും വിളിപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ പുറത്ത് വന്നപ്പോഴേക്കും റംസാന് ഭാഗ്യലക്ഷ്മിയുമായി പ്രശ്നമുണ്ടാക്കി.
പ്രായത്തിന് മുതിര്‍ന്ന ആളാണെന്നും പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയില്ലെന്നുമെല്ലാം റംസാനോട് ഭാഗ്യലക്ഷ്മി പറയുകയായിരുന്നു. ഇവിടെ ക്ഷമ റംസാന് ഒട്ടും തന്നെ ഇല്ലെന്ന് മുമ്പത്തെ പല സംഭവങ്ങളില്‍ നിന്നും മനസിലായ കാര്യം ആണ്.
ആദ്യം പൊളി ഫിറോസും റംസാനും തമ്മില്‍ അടിയായി. പിന്നീട് അനൂപും ഫിറോസും തമ്മിലായി തര്‍ക്കം, ശേഷം അനൂപ് സായിയുമായും വഴക്കുണ്ടാക്കി, പിന്നാലെ തന്നെ അഡോണിയും സായ് വിഷ്ണവും തമ്മിലും പ്രശ്നമുണ്ടായി. ഇതിനിടെയാണ് സൂര്യ റിതുവിനോടും സജ്നയോടും ദേശ്യപ്പെട്ട് സംസാരിച്ചത്. ഇതിനിടെ മണിക്കുട്ടനും സന്ധ്യയും തമ്മിലും വാക് പോരുണ്ടായി. ഇങ്ങനെ മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ ആയിരുന്നു ഇവിടെ നടന്ന അടി.