ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജേ മേനോൻ. ഇപ്പോഴിതാ ഒരു പരിപാടിയിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ആർ ജെ ടൂറിസം മാനേജർ തുടങ്ങി നിരവധി ജോലികൾ താൻ ചെയ്തിട്ടുണ്ട് എന്ന് താരം വ്യക്തമാക്കുന്നു.
ആർജെ ആയിട്ടാണ് താൻ ആദ്യമായി ദുബായിൽ ജോലിക്ക് പോയത്. ഒന്നര വർഷത്തോളം അവിടെ നിന്നിരുന്നു. സൂര്യ കിരൺ എന്ന പേരിലാണ് എഫ്എമ്മിൽ അറിയപ്പെട്ടിരുന്നത്. അത്യാവശ്യം കുഴപ്പമില്ലാത്ത സാലറി ഒക്കെ ഉണ്ടായിരുന്നു അവിടെ. എന്നാൽ അമ്മയ്ക്ക് ഉണ്ടായ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം അത് നിർത്തി തിരിച്ചെത്തി.
പിന്നീട് ടൂറിസം മാനേജർ ആയി വീണ്ടും ദുബായിലേക്ക് തിരിച്ചു പോയി. അവിടെ കുറച്ചുനാൾ വർക്ക് ചെയ്തിരുന്നു. ആദ്യം ദുബായിൽ പോയപ്പോൾ നല്ല അപ്പാർട്ട്മെന്റിൽ അത്യാവശ്യം ആഡംബരത്തോടെയാണ് ജീവിച്ചത്. എന്നാൽ കുറച്ചു കഴിഞ്ഞ് ജോലി പ്രതിസന്ധിയിൽ ആയി.
പിന്നീട് അവിടെ കുറച്ച് പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലത്തേക്ക് മാറി. ഓഫീസ് ഒക്കെ പൂട്ടേണ്ട സാഹചര്യം ആയതുകൊണ്ടാണ് അങ്ങനെ മാറിയത്. ഭക്ഷണം കഴിക്കാൻ പോലും പറ്റാതെ വന്നു. ഇടയ്ക്ക് ബിൽ അടയ്ക്കാൻ പറ്റാതെ വരുമ്പോൾ ഉടമസ്ഥർ വിളിച്ച് റൂമിലേക്ക് വരട്ടെ ഭക്ഷണം റെഡിയാക്കി വെച്ചോ എന്നൊക്കെ പറയും എന്ന് താരം പറഞ്ഞു. അങ്ങനെയാണ് അമ്മയോട് വിളിച്ച് ഇവിടെ നിൽക്കാൻ പറ്റില്ല എന്നും തിരിച്ചുവരണമെന്നും പറഞ്ഞത് എന്നും താരം കൂട്ടിച്ചേർത്തു.