മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറിനിന്ന ഭാമ ഇനി എപ്പോഴാണ് തിരിച്ച് വരവ് എന്ന ചേദ്യം ആരാധകരില്‍ നിന്നും നിരന്തരം ഉയരുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഒത്തിരി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്.
ലോക്ഡൗണിന് തൊട്ട് മുന്‍പായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്ന് മജനുവരി മുപ്പതിനായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെ തങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ഇവര്‍ വിവാഹ വാര്‍ഷികം ആരാധകരെ അറിയിച്ചത്.
ഇതിനിടെ വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്ത് വന്ന ചിത്രം വൈറലായതോടെ മറ്റൊരു കാര്യം കൂടി ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഭാമ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി എത്തുമെന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ തരംഗമാവുന്നത്.
ഭാമയുടെ സുഹൃത്ത് പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കിയത്. നാടന്‍ ലുക്കില്‍ കേരളീയ സാരി ഉടുത്ത് നില്ക്കുന്ന ഭാമയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഭര്‍ത്താവും തനി നാടന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഉളളത്.
ചിത്രത്തില്‍ ഭാമ വയറിന് കൈതാങ്ങ് കൊടുക്കുന്നതാണ് വാര്‍ത്തകള്‍ക്ക് പിന്നിലെ കാര്യം. മാത്രമല്ല ഭാമ കുറച്ച് കൂടി വണ്ണം വച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങളാണെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഫോട്ടോ വൈറലായി.
പിന്നീട് താരം ഗര്‍ഭിണിയാണെന്നും കുഞ്ഞുവാവയ്ക്കായി കാത്തുനില്ക്കുകയാണെന്നുമുള്ള നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുതുടങ്ങി. എന്നാല്‍ ഈ വാര്‍ത്തയില്‍ നടിയോ അടുത്തവൃത്തങ്ങളോ പ്രതികരണ അറിയിച്ചിട്ടില്ല. വൈകാതെ തന്നെ വാര്‍ത്ത സത്യമാണോ വ്യാജമാണോ എന്ന് അറിയാന്‍ കഴിയും എന്നാണ് കരുതുന്നത്.
2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്ത് എത്തുന്നത്. ചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന് തുടങ്ങുന്ന ഗാനത്തിലെ ശാലീന സുന്ദരിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.