ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ വലിയ ഒരു അടി നടക്കുന്നതായുള്ള വീഡിയോ ആണ് പുറത്ത് വരുന്നത്.സംഭവം ഇങ്ങനെയാണ്,താൻ ബിഗ് ബോസിൽ നിന്ന് പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അസി പോടാ പുറത്ത് എന്നാണ് പറഞ്ഞത് എന്നാണ് രതീഷ് പറഞ്ഞത്. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തർക്കത്തിലേക്ക് എത്തിയത്. ഞാൻ പുറത്ത് പോയപ്പോൾ റോക്കി പറഞ്ഞു പോടാ നീ പുറത്ത് പോടാ എന്ന്. എന്റെ പ്രേക്ഷകർ നിന്നെ ഉടുത്ത് കളയുന്നുണ്ടാവും. എന്നെക്കാൾ മുമ്പ് പുറത്തുപോയാൽ നീ തീർന്നു എന്നാണ് രതീഷ് പറഞ്ഞത്.നീ പുറത്ത് പോകുമ്പോൾ പിന്നെ നിന്റെ കാലിൽ വീണ് ഞാൻ നമസ്ക്കരിക്കണോ എന്നാണ് അസി രതീഷിനോട് ചോദിച്ചത്. ഇതോടെ അസിയോട് നീ തൃശൂർക്കൊന്ന് കാല് കുത്തിനോക്ക്, തൃശൂർക്കാരേ എന്ന് പറഞ്ഞുതുടങ്ങുമ്പോൾ എടാ നീ ഉണ്ടാക്കിയ ഡയലോഗ് അടിക്കല്ലേ എന്ന് പറഞ്ഞ ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് രതീഷിന്റെ അടുത്തേക്ക് റോക്കി പോയി നിന്റെ അച്ഛന്റെ വകയാണോടാ തൃശൂർ എന്ന് ചോദിക്കുകയും ചെയ്യുന്നു.
അതെ, എന്റെ അച്ഛന്റെ വകയാടാ നീ പൊട്ടിക്കെടാ, നീ എന്ത് ചെയ്യും, നീ തല്ലെടാ എന്നൊക്കെ രതീഷ് പറയുന്നു. കൂടുതൽ പ്രശ്നത്തിന് നിൽക്കാതെ അസി അവിടെ നിന്ന് പോകുന്നു. അസിയെ പേടിയുള്ളത് കൊണ്ടാണ് രതീഷ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് സിജോ രതീഷിനോട് പറയുന്നുണ്ട്. അതേ സമയം എന്തിനാണ് ഇങ്ങനെ ജില്ല വെച്ച് പറയുന്നത് എന്നാണ് അസി പറയുന്നത്. നമ്മൾ കേരളത്തിൽ നിന്നാണ് വരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ടോ തിരുവനന്തപുരത്ത് വന്ന് നോക്ക് എന്ന്. ഗെയ്റ്റിന് പുറത്ത് ഇറങ്ങി നോക്ക് എന്ന് പറയാമെന്നും അസി പറയുന്നു. രതീഷിന്റെ പെരുമാറ്റത്തെക്കുറിച്ച് ബിബി വീട്ടിൽ തന്നെ വിമർശനം ഉണ്ട്.അതെ സമയം ഇത്തവണ അസിയും രതീഷും നോമിനേഷനിൽ ഉണ്ട്. നേരത്തെ താൻ ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് രതീഷ് ബാഗ് എടുത്ത് പോയെങ്കിലും ആരും അത് മൈന്റ് ചെയ്തിരുന്നില്ല.