ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് ട്രെയിനും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു.
അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരം നാല് മണിയോടെയാണ് അപകടം.
അതേസമയം പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. തലസ്ഥാനമായ ധാക്കയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അപകടം നടന്നത്.
ചരക്ക് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ബംഗ്ലാദേശ് റെയില്‍വേ അധികൃതര്‍ പറഞ്ഞു.