ലോഹിതദാസ് മലയാള സിനിമയ്ക്ക് നല്കിയ നടിയാണ് മീര ജാസ്മിന്. സൂത്രധാരന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ മീര നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് അഭിനയിച്ചത്. മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിച്ച മീര വലിയ ആരാധകവൃന്ദം തന്നെ സ്വന്തമാക്കിയിരുന്നു.
പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കന്നടയിലേക്കും പോയ മീര ഇവിടെയും ഹിറ്റുകള്‍ സമ്മാനിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി ഉയര്‍ന്ന താരം പ്രശസ്തിയുടെ ഉന്നതിയില്‍ നില്ക്കുമ്പോള് സിനിമയില്‍ നിന്നും വിട്ട് പോവുകയായിരുന്നു. ദുബായിലെ എഞ്ചിനീയര്‍ അനില്‍ ജോണിനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും പോവുകയായിരുന്നു.
എന്നാല്‍ ഈ ബന്ധം പിരിഞ്ഞ് മീര വീണ്ടും സിനിമയിലേക്ക് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മകള്‍ എന്ന സിനിമയിലൂടെ മീര സിനിമാ രംഗത്തേക്ക് തിരിച്ച് വരികയും ചെയ്തു. വീണ്ടും സിനിമാ രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.
മലയാളത്തില്‍ ക്യൂന്‍ എലിസബത്ത് എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്.ടെസ്റ്റ് എന്ന തമിഴ് സിനിമയും മീരയുടെതായി വരാന്‍ ഒരുങ്ങുന്നത്.
മാധവന്, നയന്‍താര, സിദ്ധാര്‍ത്ഥ് എന്നിവരാണ് ടെസ്റ്റിലെ മറ്റ് പ്രധാന താരങ്ങള്‍.
ഈ പശ്ചാത്തലത്തില്‍ മീരയുടെ കരിയറിനെയും ജീവിതത്തെയും കുറിച്ച് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവര്ത്തകന് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ആഗയം തമിഴ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ആയുധ എഴുത്തിന് ശേഷം തെന്നിന്ത്യന്‍ സിനിമകളില്‍ മീരയ്ക്ക് തിരക്കായി. കരിയര്‍ ഗ്രാഫ് ഇത്രയും ഉയര്‍ന്ന നടിയെ ഒരു ഘട്ടത്തില്‍ കാണാതായി.
അതിന് ഒരു കാരണം പ്രണയമാണ് എന്നാണ് ചെയ്യാറു ബാലു പറയുന്നത്.
അന്ന് ഇതേക്കുറിച്ച് ഗോസിപ്പുകള്‍ വന്നിരുന്നു. പിന്നീട് മീര ഇക്കാര്യം സമ്മതിച്ചു. ഒരു ഘട്ടത്തില്‍ അവര്‍ പിരിഞ്ഞു. അതിന് ശേഷമാണ് മീര ജാസ്മിന് കരിയറില്‍ പ്രശ്നമാകുന്നത്.
മലയാളത്തില്‍ ഒരു പടം കമ്മിറ്റ് ചെയ്തിട്ട് തമിഴില്‍ വന്ന് അഭിനയിക്കും. തമിഴില്‍ ഒരു പടത്തില്‍ ഒപ്പു വെച്ച് കന്നഡയില്‍ പോയി അഭിനയിക്കും. ഇത് മീരയുടെ കരിയറിനെ ബാധിച്ചെന്ന് ചെയ്യാറു ബാലു പറയുന്നു.
ഈ പ്രണയത്തിന് പിന്നാലെ രണ്ട് തരത്തിലുള്ള സംസാരം മീരയെ കുറിച്ച് വന്നു. അഹങ്കാരിയായ നടി എന്നാണ് ചിലര്‍ പറഞ്ഞത്. ചിലര്‍ പറഞ്ഞത് മാനസികമായി തളര്‍ന്ന് പോയി, ഒന്നിലും താല്പര്യം കാണിക്കാതെയായെന്നുമായിരുന്നു.
ഇതിനിടെയാണ് ദുബായിലെ എഞ്ചിനീയര്‍ അനില്‍ ജോണിനെ വിവാഹം ചെയ്യുന്നത്. ശേഷം മീരയെ എല്ലാവരും മറന്നുവെന്നാണ് ചെയ്യാറു ബാലു പറയുന്നത്.
മീരയുടെ തിരികേ വരവിനെ കുറിച്ചും ചെയ്യാറു ബാലു പ്രതികരിച്ചു. ഏറെക്കുറെ മീരയ്ക്കിത് മൂന്നാം ഇന്നിംഗ്സാണെന്ന് പറയാം. ടെസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം മീര ജാസ്മിന് വീണ്ടും തമിഴ് സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചേക്കാമെന്നാണ് ചെയ്യാറു ബാലു പറയുന്നത്.