തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ അറബിക് കോളേജില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പോക്സോ കേസ് ചുമത്തി ഒരാളെ അറസ്റ്റു ചെയ്തു.
പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം പീഡനം നടന്നത് മതപഠന കേന്ദ്രത്തിന് പുറത്തെന്ന നിഗമനത്തിലാണ് പൊലീസ്. പീഡനം നടന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അന്വേഷണത്തില്‍ പീഡനം നടന്നത് ഏതാണ്ട് ഒരു വര്‍ഷത്തോളം മുന്പാണെന്ന് കണ്ടെത്തി. ഇങ്ങനെയാണ് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഹാഷിമിലേക്ക് അന്വേഷണം എത്തുന്നത്.
തുടര്‍ന്ന് പോക്സോ കേസ് ചുമത്തി ഹാഷിമിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി മതപഠനശാലയില്‍ എത്തുന്നതിനു മുന്‍പാണ് സംഭവം നടന്നത്.
ഹാഷിം പൂന്തുറ സ്വദേശിയായതിനാല്‍ ഇയാളെ പൂന്തുറ പൊലീസിന് കൈമാറി.
ഈ മാസം 13നാണ് ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ആത്മഹത്യയുടെ കാരണം മാനസിക പീഡനമാണോയെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക വഴിത്തിരിവ്.