വാര്‍ത്തകളില്‍ ഇടയ്ക്കിടെ ഇടം പിടിക്കാറുള്ള നടനാണ് ബാല. പലപ്പോഴും ബാല പറയുന്ന വാക്കുകള്‍ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ പറ്റിച്ചവരെ കുറിച്ചാണ് ബാല തുറന്നുപറയുന്നത്. നടന് തന്നെയാണ് ഇതിനു വേണ്ടി മാധ്യമങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതും.
സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പൃഥ്വിരാജിനെ കുറിച്ചും ബാല സംസാരിക്കുന്നത്. പൃഥ്വിയെ ഞാന്‍ ഒരുപാട് വിളിച്ചു. പക്ഷെ അവന് ഫോണ്‍ എടുത്തില്ല. അതിന് ശേഷം ഞാന്‍ ഇന്ദ്രജിത്തിനെ വിളിച്ചു. പൃഥ്വിരാജിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഒരു മാസത്തോളമായി താന്‍ വിളിച്ചിട്ടും പൃഥ്വി ഫോണ്‍ എടുത്തില്ല എന്നാണത്രെ ഇന്ദ്രന് പറഞ്ഞത്. ഞങ്ങള്‍ എല്ലാം ഒരു കുടുംബം പോലെയാണ്, ഒരു പക്ഷെ പൃഥ്വിയുടെ തിരക്കുകൊണ്ടാവാം ഫോണ്‍ എടുക്കാതിരുന്നത് എന്ന് ബാല പറഞ്ഞു.
ഷെഫീക്കിന്റെ സന്തോഷം എന്ന മലയാള ചിത്രത്തില്‍ ബാല അഭിനയിച്ചിരുന്നു , എന്നാല്‍ ഇതിനുശേഷം തനിക്ക് ഒരുപാട് അവസരം വന്നു എന്നും നടന് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സിനിമയൊന്നും ചെയ്യുന്നില്ല.
നാന് വീഴ് വേന് എന്ട്ര് നിനയ്ത്തായോ (ഞാന്‍ വീഴും എന്ന് കരുതിയോ) എന്നാണ് സിനിമയുടെ പേര്. രജനികാന്തിന്റെ ഒരു ഫേമസ് ഡയലോഗ് ആണ് അത് എന്നും ബാല പറഞ്ഞു.