മലയാളികളുടെ ഇഷ്ടപ്പെട്ട ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആൻറണി. ഒരുകാലത്ത് ബാബു ആൻറണിയുടെ ചിത്രങ്ങൾക്കെല്ലാം വൻ ജന തിരക്കായിരുന്നു. ടിക്കറ്റ് കിട്ടാതെ ആരാധകർ മടങ്ങുന്ന കാഴ്ച സ്ഥിരം ആയിരുന്ന കാലം. അന്ന് ബാബു ആൻറണി എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു. ആറടി ഉയരമുള്ള, മുടി നീട്ടി വളർത്തിയ ഒരു നടൻ. സിനിമയിൽ ബാബു ആൻറണി നായകൻറെ പക്ഷത്തുള്ളത് ഒരു ധൈര്യം ആണ് എന്ന് പ്രേക്ഷകർ പറഞ്ഞു. ബാബു ആൻറണി ഉണ്ടെങ്കിൽ ആരെയും ഇടിച്ചു ചമ്മന്തി ആക്കാം എന്നുള്ള ഒരു വിശ്വാസം. യുവാക്കൾക്കിടയിൽ ആയിരുന്നു അന്ന് താരത്തിന് ആരാധകർ കൂടുതൽ.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. താൻ മിക്സഡ് മാർഷൽ ആർട്സ് പഠിച്ചിട്ടുള്ള ആളാണ് എന്ന ബാബു ആൻറണി പറയുന്നു. അപ്പോൾ അതിൻറെ അനുഭവം തനിക്കറിയാം. സിനിമയിലൊക്കെ ഒരു ഇടിക്കുമ്പോൾ ആൾക്കാർ പറന്നുപോകുന്ന തനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല.
താനൊരു കടുംപിടുത്തം കാരനാണ്. താൻ അത് ചെയ്യില്ല, തന്നെക്കൊണ്ട് ആവില്ല എന്ന് പറയും. അവർ അത് ചിരിച്ചു കൊണ്ട് സന്തോഷത്തോടുകൂടി സമ്മതിക്കും. താരം പറയുന്നു.
ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ശക്തമായ മടങ്ങിവരവിനാണ് ബാബു ആൻറണി ഒരുങ്ങുന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഒമർലുലു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ഇതിനുശേഷം ബാബു ആൻറണി അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തു വരാനുണ്ട്.