അശ്വതി ശ്രീകാന്ത് എന്ന നടിയെയും അവതാരികയേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു അവതാരകയായി തന്നെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ സ്വീകരിക്കപ്പെടുന്നത്. പിന്നീട് സ്ക്രീനിലും അരങ്ങേറ്റം കുറിച്ചു താരം. നിരവധി ആരാധകർ ഉണ്ട് അശ്വതിക്ക് കേരളത്തിൽ.
ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷൻ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. രണ്ടു മക്കളാണ് നടി ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇടയ്ക്കൊക്കെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഇതിലൂടെ നടി. ചിത്രങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് പലപ്രേക്ഷകരും. സ്വന്തമായി യൂട്യൂബ് ചാനലും നടിക്കുണ്ട്. ഇതിലൂടെയൊക്കെ നിരന്തരമായി തന്റെ പ്രേക്ഷകരുമായി അശ്വതി ആശയവിനിമയം നടത്താറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ആ പോസ്റ്റിലൂടെ.
ഒന്‍പത് വര്‍ഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്.. വിട്ടുകളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍. എന്നെ ഞാനാക്കിയവള്‍. ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന് വേരുറച്ചത്. അത് എനിക്കറിയാം. എന്നേക്കാള്‍ നന്നായി നിനക്കും. എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകള്‍’.