ഓരോ ദിവസം വ്യത്യസ്തമായ ടാസ്ക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് കൊടുക്കുന്നത്. ബിഗ് ബോസിലെ സുഖസൗകര്യങ്ങള്‍ നേടിയെടുക്കാനായി മത്സരാര്‍ത്ഥികള്‍ പോരാടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇപ്പോള്‍ കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് അശ്വതി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
അതന്നെ ‘എന്നെകൊണ്ട് ജയിക്കാന്‍ പറ്റിയില്ല. ഇനി ബാക്കിയുള്ളോര് പോയി നേടൂ. ഇതിന്റെ പേരില്‍ ജയിലില്‍ കയറ്റിയാല്‍ അന്തസ്സായി പോകണം ധന്യേ. അവര്‍ അല്ലേല്‍ തന്നേ നോക്കി ഇരിക്കുവായിരുന്നു ആരെ കയറ്റും ജയിലില്‍ എന്ന്. ബിഗ്ബോസ് നന്ദിയുണ്ട്, കഴിഞ്ഞ 50 ദിവസത്തേക്കാള്‍ കൂടുതല്‍ സ്ക്രീന്‍സ്പേസ് ധന്യക്ക് ഇന്നു കൊടുത്തതില്‍. എനിക്ക് തോന്നിയിട്ടുണ്ട് ധന്യ എന്തേലും പറഞ്ഞ് വരുമ്പോള്‍ കട്ട് ചെയ്തു ഉടനെ മാറ്റും വേറെ എങ്ങോട്ടെങ്കിലും.
ഒരു ദിവസം ലൈവ് കണ്ടു അതേ സംഭവം എപ്പിസോഡിൽ വന്നപ്പോൾ ഞാൻ അതിശയിച്ചു. ഇതുപോലെ അല്ലേ അപ്പൊ മിക്കതും. എന്തായാലും ഇന്നെങ്കിലും കട്ട് ചെയ്തില്ലല്ലോ. തുറന്നു പ്രതികരിക്കുന്ന ധന്യയെ ഒരുപാടിഷ്ട്ടമായി. ഇങ്ങനെ തന്നേ ഓപ്പൺ ആയി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നായിരുന്നു അശ്വതി
കുറിച്ചത്. ബിഗ് ബോസ് പ്രേക്ഷകർക്ക് മാത്രമായുള്ള പോസ്റ്റാണ് ഇതെന്നും അശ്വതി വ്യക്തമാക്കിയിരുന്നു.
ധന്യയും സുചിത്രയും അപർണയുമാണ് ഇത്തവണ ജയിൽ ടാസ്ക്കിൽ മത്സരിക്കുന്നത്. ഇത്തവണ ധന്യയായിരിക്കും പോവുന്നതെന്ന് ഒരാൾ പറഞ്ഞപ്പോൾ അപർണയ്ക്കാണ് കൂടുതൽ സാധ്യതയെന്നായിരുന്നു അശ്വതിയുടെ മറുപടി.