സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കം. സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് തൃശൂരിലെ ഹോട്ടലിൽ കഴിഞ്ഞദിവസം ചിത്രത്തിലെ അഭിനേതാക്കളിൽ ചിലർ ഒത്തുകൂടിയത്.
നടൻ ബിജുമേനോൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, സംവിധായകൻ ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, നടി ഉണ്ണിമായ, കലാസംവിധായകൻ ഗോകുൽ ദാസ് എന്നിവർ ആണ് സിനിമ ചർച്ചയ്ക്ക് ഒത്തുകൂടിയത്. ഒത്തുകൂടി ഇറക്കി എല്ലാവർക്കും സർപ്രൈസായി സംസ്ഥാന പുരസ്കാരവും പ്രഖ്യാപിച്ചു. പ്രഖ്യാപനം കഴിഞ്ഞപ്പോൾ ഇവർക്കെല്ലാവർക്കും പുരസ്കാരം!
ഇത് ഒരു അപ്രതീക്ഷിത സമ്മാനം ആവുകയും ചെയ്തു ഇവർക്ക്. എല്ലാവരും പുഞ്ചിരിച്ചുകൊണ്ട് തന്നെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷം. ഒത്തുചേർന്നുള്ള കൂട്ടായ്മയുടെ ഫലമാണ് ഈ നേട്ടം എന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹൃദയം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസനേ പുരസ്കാരം നേട്ടത്തിന് അർഹനാക്കിയത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഇത് മാറി. തുറമുഖം എന്ന ചിത്രത്തിലെ കലാസംവിധാനം മികവാണ് ഗോകുൽദാസിനെ പുരസ്കാര നേട്ടത്തിലേക്ക് എത്തിച്ചത്. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ഉണ്ണിമായ പ്രസാദിനു ലഭിച്ചു. ഒരേ വർഷം തന്നെ സംസ്ഥാന പുരസ്കാരം നേടുന്ന ദമ്പതികളായി ശ്യാം പുഷ്കരനും ഉണ്ണിമായയും.