കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂര്‍. പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാന്‍ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റ നിര്‍ബന്ധിച്ചെന്നാണ് റാണാ കപൂറിന്റെ ആരോപണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് റാണ കപൂര്‍ ഇക്കാര്യം പറഞ്ഞത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് റാണാ കപൂറിനെതിരെ ഇ.ഡി കേസെടുത്തത്. കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് മുരളി ദേവ്റക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ റാണ കപൂറിന്റെ ആരോപണമുള്ളത്. പത്മഭൂഷണ്‍ പുരസ്കാരം കിട്ടാന്‍ സഹായകരമാകുമെന്ന് പറഞ്ഞായിരുന്നു പെയിന്റിംഗ് വാങ്ങാന്‍ മുരളി ദേവ്റ നിര്‍ബന്ധിച്ചതെന്ന് റാണ കപൂര്‍ പറയുന്നു. ചിത്രത്തിന്റെ തുക സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പക്ഷേ പത്മ പുരസ്കാരം കിട്ടിയില്ലെന്നും റാണ കപൂര്‍ ആരോപിച്ചു.
അന്ന് പെയിന്റിങ് വാങ്ങിയില്ലായിരുന്നുവെങ്കില്‍ ഗാന്ധി കുടുംബവുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല. തനിക്കും യെസ് ബാങ്കിനും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമായിരുന്നു. പെയിന്‍ിങ് വാങ്ങാന്‍ താന്‍ നിര്‍ബന്ധിതനായെന്നും റാണാ കപൂറിന്റെ മൊഴിയിലുണ്ട്.