മറ്റു ആചാരങ്ങള്‍ പോലെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോള്‍ ഇതിന്റെ ഭാഗമായിരിക്കുകയാണ്. ഇതുവരെ നിവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നാടന്‍ ലുക്കിലും, മോഡേണ്‍ ലുക്കിലും ഒക്കെയായാണ് ജോഡികള്‍ എത്തുന്നത്. എല്ലാവരും ചിത്രങ്ങളില്‍ വേറിട്ട തീം കൊണ്ടുവരുകയും ചെയുന്നുണ്ട്. ചിലര്‍ മറ്റു രാജ്യങ്ങളുടെ വസ്ത്ര രീതി അനുകരിച്ചും ചിത്രങ്ങളില്‍ എത്താറുണ്ട്.
കല്യാണം പ്രമാണിച്ച് അല്ലാതെയും ഗര്ഭകാലത്തെയും പിറന്നാളിന്റെയും അടക്കം, അങ്ങനെ നിവരധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടത്തുന്നവരുണ്ട്. ചില ചിത്രങ്ങളെല്ലാം അതിവേഗം വൈറലാവുമ്പോള്‍ മറ്റു ചിലത് വിവാദങ്ങളിലൂടെയും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിനിടെ ഫോട്ടോ ഷൂട്ട് ചിത്രം പകര്‍ത്തുന്നതിനിടെ ജീവന് നഷ്ടപ്പെട്ടവരും ഉണ്ട്.
ഇപ്പോള്‍ നടിയും അവകതാരകയുമായി ആര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. തികച്ചും വേറിട്ട രീതിയിലാണ് ഇത്തവണ ആര്യ ഫോട്ടോ ഷൂട്ട് ചിത്രങ്ങളില്‍ എത്തിയത്. എന്നും ലെഹങ്കയും സാരിയും അണിഞ്ഞ് വരാറുള്ള ആര്യ ഇത്തവണത്തെ ഫോട്ടോയില്‍ ജീന്‍സിന്റെ ജാക്കറ്റ് അണിഞ്ഞാണ് എത്തിയത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.
മുന്‍പ് ആര്യ നടത്തിയ രാജസ്ഥാനി വധുവിന്റെ ലുക്കിലുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരു രാജസ്ഥാനി വധുവിനെപോലെ അണിഞ്ഞൊരുങ്ങി, സുന്ദരികുട്ടപ്പി ആയിട്ടാണ് ആ ചിത്രങ്ങളില്‍ ആര്യ എത്തിയത്. രാജസ്ഥാനി ലുക്കിലുള്ള ആര്യയുടെ ചിത്രം പകര്‍ത്തിയത് നിഥിന് നന്ദകുമാര്‍ ആയിരുന്നു. ഇതിനായി ഒരുക്കിയത് ജാന്മണിയും.