മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നതു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. പരിപാടിയിൽ രമേശ് പിഷാരടിയുടെ ഭാര്യ ആയിട്ടായിരുന്നു ആര്യ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി ആര്യ.
സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകപ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. തുടർന്ന് മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. അന്യായ കോമഡി ടൈമിംഗ് ആണ് താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് താരത്തോട് ഒരു പ്രത്യേക ഇഷ്ടം കൂടിയാണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. കുറച്ചു ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. അതുകൊണ്ടുതന്നെ മലയാളികളുടെ വക ചൊറി കമൻ്റുകളും ധാരാളം വരുന്നുണ്ട്.
ഇപ്പോൾ ചൊറിയാൻ വന്ന ഒരുത്തനു താരം നൽകിയ മാസ് മറുപടി ആണ് ശ്രദ്ധിക്കപ്പെടുന്നത്. “പാൻ്റ്സ് മുഖ്യം ബിഗിലെ” എന്നായിരുന്നു വ്യക്തി നടത്തിയ കമൻ്റ്. ഇതിനെതിരെയാണ് താരം തന്നെ രംഗത്ത് വന്നത്. “നിക്കർ ഉണ്ട് ബിഗിലെ” – ഇതായിരുന്നു താരം നൽകിയ മറുപടി. എന്തായാലും പോസ്റ്റ് പോലെതന്നെ കമൻ്റും ഒരുപോലെ വൈറലായിരിക്കുകയാണ്.