ബിഗ് ബോസ് സീസണ് മൂന്നിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത ബിഗ് ബോസ് വേദിയില്‍ ആരെക്കെയാണ് ഉണ്ടാവുക എന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കുണ്ട്. പല ടെലിവിഷന്‍ താരങ്ങളുടെ പേരും സോഷ്യല്‍ മീഡിയയില്‍ വലിച്ചിട്ടെങ്കിലും അതില്‍ പലര്‍ക്കും ക്ഷണം വന്നില്ലെന്നും ചിലര്‍ക്ക് വരാന്‍ താല്പര്യം ഇല്ലെന്നും അറിയിച്ചിരുന്നു.
ഇതിനിടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളുടെ പേരും ഇതില്‍പ്പെട്ടിരുന്നു. രണ്ടാം സീസണില്‍ ശ്രദ്ധിക്കപ്പെട്ട ഒരാളായിരുന്നു സുജോ മാത്യൂ. ശക്തമായ മത്സരാര്‍ത്ഥി കൂടിയായ സുജോ കുറച്ച് ദേശ്യം കൂടുതലുള്ള ഒരാളും കൂടെ ആയിരുന്നു. വേദിയില്‍ വെച്ച് പലരുമായും സുജോ അടി ഉണ്ടാക്കിയിരുന്നു. എന്നാല്‍ വേദിക്ക് പുറത്ത് എത്തിയപ്പോള്‍ എല്ലാവരും നല്ല സുഹൃത്തുക്കള്‍ ആയി തന്നെയാണ് നിന്നത്.
മോഡലിംഗ് രംഗത്ത് ശ്രദ്ധേയനായ ശേഷമാണ് സുജാ ബിഗ് ബോസിലേക്ക് എത്തിയത്. അലക്സാന്ഡ്രയുമായുളള സൗഹൃദത്തിന് പിന്നാലെയാണ് സുജോ വാര്‍ത്തകളില്‍ എല്ലാം ഇടംപിടിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് അകന്നിരുന്നു.
അതേസമയം ഇന്ന് ബിഗ് ബോസ് താരത്തിന്റെ പിറന്നാള്‍ ദിവസമാണിന്ന്. സുജോയുടെ പിറന്നാള്‍ വിവരം അറിഞ്ഞ് നിരവധി പേരാണ് ആശംസ അറിയിച്ചത്. ബിഗ് ബോസ് താരങ്ങളും തങ്ങളുടെ പ്രിയ സുഹൃത്തിന് ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പലരും വേദിയില്‍ വെച്ചുള്ള ഓര്‍മ്മകള്‍ കുറിച്ചാണ് ആശംസ അറിയിച്ചത്.
എന്റെ സുജോ, എന്റെ സുജോയുടെ ബെര്‍ത്ത്ഡേയാണ് ഇന്ന്. ഈയൊരു നല്ല നിമിഷത്തില്‍ സുജോയുടെ കൂടെ ഞാനില്ലാതായി പോയി. ഹാപ്പി ബെര്‍ത്ത്ഡേ സുജോ ഹാപ്പി ബെര്‍ത്ത്ഡേ’ എന്നാണ് രസകരമായ വീഡിയോ പങ്കുവെച്ച് ഫുക്രു പറയുന്നത്.
ഇതില്‍ നടിയും ബിഗ് ബോസ് സീസണ് രണ്ടിലെ മത്സരാര്‍ത്ഥിയുമായി ആര്യ സുജോയുമായി പങ്കുവെച്ച പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഹാപ്പിയസ്റ്റ് ബെര്‍ത്ത്ഡേ വിഷസ് മൈ ബോയ്, സത്യമായിട്ടും കാല് എനിക്ക് നല്ലോണം വലിക്കാന്‍ പറ്റീല. അടുത്ത പ്രാവശ്യം കാലുവാരി നിലത്തടിക്കാം കേട്ടോ എന്നാണ് ആര്യ കുറിച്ചത്.
ബിഗ് ബോസ് പകുതിയില്‍ വെച്ച് അവസാനിപ്പിച്ചപ്പോഴും, പുറത്ത് വന്ന താരങ്ങള്‍ എല്ലാം വീണ്ടും പല സ്ഥലങ്ങളില്‍ നിന്നും ഒത്തുകൂടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരങ്ങള്‍ തന്നെ പങ്കുവെച്ചിരുന്നു.