ഈ അടുത്താണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായത്, ക്യാമറാമാന് വിഷ്ണു സന്തോഷാണ് അനുശ്രീയുടെ ഭര്‍ത്താവ്. ഏറെ നാളത്തെപ്രണയത്തിന് പിന്നാലെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇപ്പോള്‍ തന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനുശ്രീ. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
താന്‍ വിഷ്ണുവുമായി വഴക്കിടാറുണ്ടെങ്കിലും പെട്ടന്ന് തന്നെ അത് സോള്വാകാറുണ്ട്. അതേസമയം വിവാഹ ശേഷവും തനിക്ക് നേരെ കുറെ നെഗറ്റീവ് കമന്റ് വരാറുണ്ടെന്ന് അനുശ്രീ പറയുന്നു. ഇതില്‍ പ്രധാനം അമ്മയെക്കുറിച്ച് പറഞ്ഞതാണ്. തനിക്ക് അമ്മയെ മിസ് ചെയ്യുന്നില്ലെന്ന് പലരും പറയാന്‍ തുടങ്ങി. എന്റെ അമ്മയേക്കാളും കെയര്‍ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്. പകുതി ഫീലിംഗ്സ് അവിടെ മാറി. പിന്നാലെ ഭര്‍ത്താവ് നല്ല കെയര്‍ ചെയ്യുന്നയാളാണെന്നും അനുശ്രീ പറയുന്നു.
അമ്മയ്ക്ക് ഇപ്പോള്‍ ദേഷ്യമൊന്നുമില്ല. വീട്ടില്‍ വന്നോളാനൊക്കെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി അമ്മയെ കാണാറുണ്ട്. കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കാറുണ്ട്. എപ്പോഴാണ് വിഷ്ണുവിനെ ആസപ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. ഉടനെ കാണും, ഇപ്പോള്‍ എനിക്ക് അതിന് പറ്റുന്നില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. അച്ഛന് നേരത്തെ തന്നെ ആസപ്റ്റ് ചെയ്തിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.
അതേസമയം താന്‍ അഭിനയിക്കുന്നതാണ് വിഷ്ണുവിന് ഇഷ്ടം എന്നും നടി പറയുന്നു. വിവാഹ ശേഷം കുടുബം നോക്കി കഴിയണം എന്നുണ്ടായിരുന്നു എന്നാല്‍ വിഷ്ണു അതിന് സമ്മതിച്ചില്ല , മര്യാദക്ക് പോയി അഭിനയിക്കാനാ പറഞ്ഞത് എന്നായാരുന്നു ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ വിഷ്ണുവിന്റെ മറുപടി.
രണ്ട് പേരുടെയും ഇഷ്ടം വീട്ടില്‍ പറഞ്ഞപ്പോള്‍ താല്പര്യം ഉണ്ടായിരുന്നില്ല. ടെക്നീഷ്യനും ആര്ടിസ്റ്റുമല്ലേ, ശരിയാവുമോ എന്നൊക്കെയായിരുന്നു ആശങ്ക. പിന്നാലെ വേറെ പെണ്ണൊക്കെ ആലോചിച്ചിരുന്നു. എന്നാല്‍ അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നീട് സമ്മതിക്കുകയായിരുന്നു അനുശ്രീ പറയുന്നു.