പ്രഖ്യാപന വേളയില്‍ തന്നെ ഏറെ ശ്രദ്ധേയമായ പരമ്പരയാണ് മിസ്റ്റര്‍ ഹിറ്റ്ലര്‍. സീ കേരളയില്‍ ആരംഭിച്ച പരമ്പര നിമിഷന്നേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പതിവു കണ്ണീര്‍കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നിരവധി കഥാപാത്രങ്ങളും ഇതില്‍ എത്തിയിരുന്നു. ഇത് തന്നെയാണ് മറ്റു സീരിയലുകളില്‍ നിന്നും
മിസ്റ്റര്‍ ഹിറ്റ്ലറിനെ വേറിട്ടതാക്കുന്നതും. ധാരാളം പുതുമുഖങ്ങളും ഇതില്‍ ഉണ്ട്.
മേഘ്ന വിന്‍സെന്റും, ഷാനവാസ് ഷാനുമാണ് ഇതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. നീണ്ടകാലത്തെ ഇടവേളക്ക് ശേഷമാണ് അമൃത ഈ പരമ്പരയിലൂടെ തിരിച്ച് വന്നത്. ചന്ദനമഴയിലാണ് ഒടുവില്‍ മലയാളത്തില്‍ താരം അഭിനയിച്ചിരുന്നത്. സീത പരമ്പരക്ക് ശേഷം ഒന്നിലധികം പരമ്പരയില്‍ ഷാനവാസ് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും, വ്യത്യസ്ത കഥാപാത്രത്തിലാണ് മിസ്സിസ് ഹിറ്റ്ലറില്‍
ഷാനവാസ് എത്തുന്നത്.
ഡികെ എന്നാണ് ഇതിലെ ഷാനവാസിന്റെ കഥാപാത്രത്തിന്റെ പേര്. ജ്യോതിര്‍മയി ആണ് മേഘ്നയുടെ കഥാപാത്രം. ഇപ്പോള്‍ പരമ്പരയില്‍ ഡികെയുടെ വിവാഹ മാമാങ്കത്തിന് ഒരുങ്ങുകയാണ് അമരാവതി. പരമ്പരയില്‍
വിവാഹത്തിന് നടി അനുശ്രീയും അതിഥിയായി എത്തുന്നു എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നത്. ഇത് ആദ്യമായാണ് നടി അനുശ്രീ ഒരു പരമ്പരയിലേക്ക് എത്തുന്നത്. പുറത്തുവന്ന പ്രെമോ വീഡിയോയില്‍ നിന്നാണ് ഈ കാര്യം മനസിലായത്. ഇതോടെ ആ എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
‘സീ കേരളത്തില്‍ കല്ല്യാണ നാദസ്വര മേളം. അതിഥിയായി മലയാളത്തിന്റെ പ്രിയതാരം അനുശ്രീ എത്തുന്നു. താലികെട്ടിലേക്ക് നീങ്ങുന്ന മിസ്സിസ് ഹിറ്റ്ലറിന്റെ കാഴ്ചകള്‍ മറക്കാതെ കാണുക തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 8.30ന് നമ്മുടെ സ്വന്തം സീ കേരളം ചാനലില്‍’, എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ട് ചാനല്‍ ഈ വിവരം പുറത്തുവിട്ടത്.