സാധാരണയായി മലയാള സിനിമാ നടിന്മാര്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാറാണ് പതിവ്. ചുരുക്കം ചില താരങ്ങള്‍ മാത്രമെ സിനിമയിലേക്ക് തിരിച്ച് വരുന്നുള്ളു. ഇതില്‍ മിക്കവരും ഗര്‍ഭിണിയായാല്‍ പിന്നെ കുട്ടികളെയും കുടുംബവും നോക്കി മുന്നോട്ട് പോവും. എന്നാല്‍ ബോളിവുഡില്‍ നേരെ തിരിച്ചാണ്. വിവാഹവും കുട്ടികളുമെല്ലാം അവരുടെ ജോലിയെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപാവാറാണ് പതിവ്.
കൂടി വന്നാല്‍ രണ്ട് മാസമെ അവര്‍ പ്രസവാനന്തര ശുശ്രൂഷകള്‍ക്കും വിവാഹത്തിനെല്ലാം മാറി നില്‍ക്കുകയുള്ളു. പിന്നീട് പഴയത് പോലെ തിരിച്ച് വരും. ഇപ്പോള്‍ രണ്ട് മാസത്തെ പ്രസവാനന്തര ശുശ്രൂഷകള്‍ക്ക് ശേഷം അനുഷ്ക ശര്‍മ ഷൂട്ടിങ് ലൊക്കേഷനില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടെ ചര്‍ച്ചയാവുന്നത്.
മാസ്ക് ധരിച്ച് കാരവാനില്‍ നിന്ന് ഇറങ്ങുന്ന അനുഷ്കയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്. അതേസമയം നടിയെ പഴയത് പോലെ തന്നെയാണ് ഇപ്പോഴും കാണാന്‍. സാധാരണയായി പ്രസവം കഴിഞ്ഞാല്‍ അല്‍പ്പം വണ്ണം വെക്കുന്നത് കാണാം. ചിലരെയൊക്കെ കണ്ടാലും മനസിലാക്കാന്‍ പറ്റില്ല. എന്നാല്‍ തന്റെ ശരീര സൗന്ദര്യം അതേ പോലെ കാത്തുസൂക്ഷിക്കുന്ന സ്ത്രീകളും ഉണ്ട്.
ഇവിടെ രണ്ട് മാസം കൊണ്ട് തന്നെ അനുഷ്ക തന്റെ ശരീര സൗന്ദര്യം വീണ്ടെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ നിന്നു തന്നെ ഇത് മനസിലാക്കാന്‍ സാധിക്കും. ജനുവരി 11 നാണ് അനുഷ്ക ശര്‍മയ്ക്കും വീരാട് കോലിയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് മകളുടെ പേര് .