സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്.
അതുകൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ നിമിഷ നേരം കൊണ്ട് ഈ ചിത്രങ്ങൾ വൈറൽ ആകാറുണ്ട്.
പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ ചിത്രങ്ങൾ. ഇപ്പോഴിതാ മലയാളികൾക്കും പ്രിയങ്കരിയായ ഒരു ഗായികയുടെ കുട്ടിക്കാല ഫോട്ടോയാണ് അത്തരത്തിൽ സോഷ്യൽ. മീഡിയയിൽ വൈറൽ ആകുന്നത്.
സൂപ്പർ സ്റ്റാർ രജനികാന്തിന് ഒപ്പം നിൽക്കുന്ന ഗായികയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഈ പ്രിയ ഗായിക ആരാണെന്ന് പറയാമോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
അത് മാറ്റാരുടെയും ചിത്രങ്ങൾ അല്ല, ഗായിക അനുരാധ ശ്രീറാമിന്റേ കുട്ടിക്കാല ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
1980-ൽ കാളി എന്ന ചിത്രത്തിൽ രജനികാന്തിനോടൊപ്പം ബാലതാരമായി അനുരാധ അഭിനയിച്ചിരുന്നു. ആ സമയത്ത് എടുത്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
1995ൽ ബോംബെ എന്ന ചിത്രത്തിലെ മലരോട് മലരിങ്ങ് എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അനുരാധ ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്.
അറേബ്യ എന്ന ചിത്രത്തിലെ ഹമ്മ ഹോയ് എന്ന ഗാനം മനോയ്ക്കൊപ്പം പാടിയാണ് അനുരാധ ആദ്യമായി മലയാളത്തിൽ എത്തിയത്. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികർത്താവായും അനുരാധ പ്രവർത്തിച്ചിട്ടുണ്ട്.