പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് അനുപമ പരമേശ്വരന്. നടി ആദ്യമായി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലൂടെ നിരവധി ആരാധകരെ അനുപമ സ്വന്തമാക്കി. തുടര്‍ന്ന് മലയാളത്തില്‍ സിനിമകള്‍ ചെയ്തു എങ്കിലും അവയൊന്നും പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഇതോടെയാണ് മറ്റ് ഭാഷകളിലേക്ക് ഈ നടി ചേക്കേറിയത്.
തെലുങ്ക് , കന്നഡ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ അനുപമക്ക് സാധിച്ചു. മലയാള സിനിമയില്‍ ഇപ്പോള്‍ സജീവം അല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട് താരം. . അനുപമയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
അനുപമയുടെ പുത്തന്‍ ചിത്രങ്ങളിലും താരത്തിന്റെ സാരിപ്രിയമാണ് വ്യക്തമാകുന്നത്. കറുപ്പ് സാരിയില്‍ വര്‍ണങ്ങള്‍ വിരിയിക്കുകയാണ് താരം. ഓരോ ചിത്രത്തിലും കൂടുതല്‍ സുന്ദരിയായി വരികയാണ് അനുപമയെന്നും ഈ ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാനാകുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.
എന്തായാലും നടിയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ നല്ലൊരു മലയാള സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യത്തെ സിനിമ ശ്രദ്ധനേടിയതിനൊപ്പം
അനുപമയുടെ കഥാപാത്രവും വൈറല്‍ ആയി.